പരീക്ഷാ പുനർ മൂല്യനിർണയത്തിലെ ​ഗുരുതര വീഴ്ച; സി.ബി എസ് ഇ ചെയർമാനെയും സെക്രട്ടറിയേയും സ്ഥലംമാറ്റി കേന്ദ്ര സർക്കാർ

ന്യൂഡൽഹി: സിബിഎസ്ഇ പരീക്ഷാ പുനർ മൂല്യനിർണയത്തിൽ ​ഗുരുതര വീഴ്ച ഉണ്ടായെന്ന കണ്ടെത്തലിൽ സിബിഎസ്ഇ ചെയർമാനെയും സെക്രട്ടറിയേയും സ്ഥലംമാറ്റി. സിബിഎസ്ഇ ചെയർമാൻ രാഹുൽ സിംഗിനെയും സെക്രട്ടറി ഹിമാൻഷു ഗുപ്തയെയുമാണ് സ്ഥലം മാറ്റിയത്. കേന്ദ്രസർക്കാരാണ് നടപടി സ്വീകരിച്ചത്. സിബിഎസ്ഇ പരീക്ഷാ മൂല്യനിർണയത്തിലും പുനർ മൂല്യനിർണയത്തിലും ​ഗുരുതര ക്രമക്കേടാണ് കണ്ടെത്തിയത്. ഓൺ സ്ക്രീൻ മാർക്കിംഗിൽ (ഒഎസ്എം) വീഴ്ച സംഭവിച്ചെന്ന് തെളിയിച്ചിരുന്നു. തുടർന്നാണ് ഉദ്യോ​ഗസ്ഥരെ സ്ഥലംമാറ്റി കൊണ്ട് ഉത്തരവിറക്കിയത്.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം