എടക്കാട് ബ്ളോക്ക് പഞ്ചായത്ത് പരിസ്ഥിതി ദിനാചരണം നടത്തി

ചക്കരക്കൽ : എടക്കാട് ബ്‌ളോക്ക് പഞ്ചായത്ത് തൊഴിലുറപ്പ് പദ്ധതിയുമായി ചേർന്ന് പരിസ്ഥിതി ദിനാചരണം നടത്തി. ചെമ്പിലോട് പഞ്ചായത്ത് പരിസരത്ത് ബ്‌ളോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ വി ബി ജു വൃക്ഷ തൈ നട്ട് ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസി. വി പി ഷൈജഅദ്ധ്യക്ഷയായി. ബ്‌ളോക്ക് പഞ്ചായത്ത് വൈസ് പ്രസി ഇ. ബിന്ദു, വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴസൺ ഹാരിസ് പടന്നോട്ട്. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പി കെ പത്മജ , ബ്ളോക്ക് പഞ്ചായത്ത് അംഗങ്ങളായ കാണിരഘുനാഥൻ, ആർ കെ നിഷ ,ചെമ്പിലോട് പഞ്ചായത്ത് സെക്രട്ടറി എം. ഷിബിൻ, വാർഡ് മെം പർമാരായ ടി വി ഹരീന്ദ്രൻ ,പി മഹേഷ്, കെ വി ദിലീപൻ തുടങ്ങിയവർ പങ്കെടുത്തു. എടക്കാട് ബ്ളോക്ക് പഞ്ചായത്ത് സെക്രട്ടറി ജി സ്വപ്ന സ്വാഗതവും ജോയൻ്റ് ബിഡി ഒ ടി വി രഘുവരൻ നന്ദിയും പറഞ്ഞു.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം