നിതിന്‍ രാജിന്‍റെ മരണം; ഡോ. എം.കെ. റാമിനെ അറസ്റ്റുചെയ്യാനുള്ള നീക്കം പൊലിസ് ശക്തമാക്കും
കണ്ണൂർ :അഞ്ചരക്കണ്ടി സ്വാശ്രയ ഡെന്‍റൽ കോളജ് ഒന്നാംവർഷ ബിഡിഎസ് വിദ്യാർഥി ആർ.എൽ. നിതിൻ രാജിന്‍റെ മരണത്തിൽ ആത്മഹത്യാ പ്രേരണക്കുറ്റം നേരിടുന്ന അധ്യാപകൻ ഡോ. എം.കെ. റാമിന് ജാമ്യം നിഷേധിച്ച സാഹചര്യത്തിൽ അറസ്റ്റിനുള്ള നീക്കങ്ങൾ ശക്തമാകി പ്രത്യേക അന്വേഷണ സംഘം. വെള്ളിയാഴ്ച്ചഹൈക്കോടതിയാണ് റാമിന്‍റെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയത്. നേരത്തെ തലശേരി അഡീഷണൽ സെഷൻസ് കോടതിയും റാമിന്‍റെ ജാമ്യാപേക്ഷ തള്ളിയിരുന്നു. എന്നാൽ കേസിൽവിടുതൽ ഹരജിയുമായി ഡോക്ടർറാം സുപ്രീം കോടതിയെ സമീപിക്കുമെന്ന സൂചനയുണ്ട് അതിന് മുൻപെ കേരളത്തിന് പുറത്ത് ഒളിവിൽ കഴിയുന്ന ഇയാളെ അറസ്റ്റുചെയ്യാനാണ് പ്രത്യേക അന്വേഷണ സംഘം നീക്കം നടത്തുന്നത്. ഡോക്ടർ എം കെ റാമിനെ അറസ്റ്റുചെയ്യാൻ പൊലിസ് ആന്‌ധ്രയിൽ ഉൾപ്പെടെ റെയ്ഡ് നടത്തിയിരുന്നു എന്നാൽ ഡോക്ടർറാം ഒളിച്ചിരിക്കുന്ന സ്ഥലം കണ്ടെത്താനായില്ല. സംഭവം നടന്ന് 70 ദിവസം പിന്നിട്ടിട്ടും കേസിലെ മുഖ്യപ്രതിയെ പിടികൂടാൻ കഴിയാത്തത് പൊലിസിന് ക്ഷീണം ചെയ്തിട്ടുണ്ട്. 90 ദിവസത്തിനുള്ളിൽ ഈ കേസിൽ കുറ്റപത്രം സമർപ്പിക്കേണ്ടതാണ്.
കഴിഞ്ഞഏപ്രില്‍ 10 നാണ് നിതിന്‍ രാജ് കോളജ് കെട്ടിടത്തില്‍ നിന്നും ചാടി ജീവനൊടുക്കിയതായി കുടുംബം അറിയുന്നത്. വകുപ്പ് മേധാവി റാം മാനസികമായി പീഡിപ്പിക്കുന്നുണ്ടെന്ന് നിതിന്‍ നേരത്തെ തന്നെ കുടുംബത്തെ അറിയിച്ചിരുന്നു.
അധ്യാപകരായ ഡോ. എം.കെ. റാം, സംഗീത നമ്പ്യാർ എന്നിവരാണ് കേസിലെ പ്രതികൾ. നിതിൻ രാജിന്‍റെ മരണത്തിൽ അധ്യാപകനെതിരെ ഗുരുതര ആരോപണങ്ങളുമായി വിദ്യാർഥികൾ രംഗത്തെത്തിയിരുന്നു
Comments
Post a Comment