ശബരിമല സ്വർണ്ണക്കൊള്ള കേസിലെ പ്രതി മുരാരി ബാബു അന്തരിച്ചു
Get link
Facebook
X
Pinterest
Email
Other Apps
കൊച്ചി: ശബരിമല സ്വർണ്ണക്കൊള്ള കേസിലെ പ്രതി മുരാരി ബാബു അന്തരിച്ചു. ദേവസ്വം ബോർഡ് മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായിരുന്നു ബി മുരാരി ബാബു. അർബുദ ബാധിതനായി ചികിത്സയിലായിരുന്നു.
കണ്ണൂർ: പ്രവാസി പുനരധിവാസ പദ്ധതിയെന്ന് പറഞ്ഞു കൊണ്ടു 2017 മുതൽ പ്രവാസികളിൽ നിന്നും മൂന്ന് കോടിയിലേറെ രൂപ തട്ടിയെടുത്തതായി നിക്ഷേപകർ കണ്ണൂർ പ്രസ് ക്ളബ്ബിൽ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു. പ്രവാസ ലോകത്ത് കഷ്ടപ്പെടുന്ന പ്രവാസികൾക്കും നാട്ടിൽ പ്രവാസലോകം മതിയാക്കി തിരിച്ചെത്തുന്ന പ്രവാസികൾക്ക് പുനരധിവാസം ഉറപ്പുവരുത്തുന്നതിനായി ഗ്ളോബൽ കേരള പ്രവാസി വെൽഫെയർ അസോസിയേഷൻ്റെ മറവിലാണ് നൂറിലേറെപ്പേർ വഞ്ചനയ്ക്കിരയായത്. ഗ്ളോബൽ കേരള പ്രവാസി വെൽഫെയർ അസോ. സംസ്ഥാന സെക്രട്ടറിയും കേരള സ്റ്റേറ്റ് റെസ് ലിംഗ് അസോ. സംസ്ഥാന പ്രസിഡൻ്റുമായ നിസാമുദ്ദീൻ മൂരിയൻ്റ കത്തിനെതിരെയാണ് ഗുരുതര ആരോപണമുയർത്തിയിരിക്കുന്നത് കണ്ണൂർ സിറ്റിയിലെ. തയ്യിയിലെ റൈസ് മിൽ സ്റ്റോപ്പിൽ താമസിക്കുന്ന നിസാമുദ്ദീനും ഭാര്യയും സുഹൃത്തും കൂടിയാണ് ലാഭവിഹിതം വാഗ്ദ്ധാനം ചെയ്തു പ്രവാസികളിൽ നിന്നും നിക്ഷേപം സ്വീകരിച്ചത്. കണ്ണൂർ നഗരത്തിലെ പള്ളിക്കുന്നിൽ നിജാമി ഇൻ്റർനാഷനൽ പ്രൈവറ്റ് ലിമിറ്റഡിൻ്റെ ഓഫീസ് സമുച്ചയമാണെന്ന പ്രവാസി സമൂഹത്തെ തെറ്റിദ്ധരിപ്പിച്ചു കൊണ്ട് സംഘടനയിലൂടെ ക്യാംപയിൻ നടത്തി ഈ സംരഭത്തിലേക്ക് മൂന്ന് കോടിയിലധികം രൂപ നൽകിയിരിക്കുകയാണ്. പള്ളിക്കുന്...
കാടാച്ചിറ : കാടാച്ചിറ മേഖലയിൽ പരസ്യ മദ്യപാനവും ലഹരി മൂത്ത് മർദ്ദനങ്ങളും നാട്ടുകാരുടെ സ്വസ്ഥത കെടുത്തുന്നതായി പരാതി. കാടാച്ചിറ - കോട്ടൂർ റോഡ്, ഒരികര റോഡ് എന്നിവടങ്ങളിലാണ് മദ്യപരുടെ വിളയാട്ടം രാപ്പകൽ ഭേദമില്ലാതെ നടക്കുന്നത് പകൽ സമയങ്ങളിൽ ആൾപാർപ്പില്ലാന്ത വീടുകൾ, ക്വാർട്ടേഴ്സുകൾ, കടത്തിണ്ണകൾ എന്നിവടങ്ങളിലാണ് ഇവർ തമ്പടിക്കുന്നത്. മദ്യ ലഹരിയിൽ ഏറ്റുമുട്ടുന്ന സംഭവങ്ങളുമുണ്ട് കഴിഞ്ഞ ദിവസം നടന്ന കൈയ്യാങ്കളിയിൽ പരുക്കേറ്റ രണ്ടു പേർ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു സ്ത്രീകളും കുട്ടികളും നടന്നു പോകുന്ന റോഡരികിൽ വെച്ചാണ് മദ്യപസംഘം വിളയാടുന്നത് മദ്യം മാത്രമല്ല ഇവർ മറ്റു ലഹരികളും ഉപയോഗിക്കുന്നതായി സംശയമുണ്ടെന്ന് പ്രദേശവാസികൾ പറഞ്ഞു അടിയന്തിരമായ പൊലിസ് ഇടപെട്ട് ജനങ്ങളുടെ സമാധാന ജീവിതം സംരക്ഷിക്കണമെന്നാണ് ആവശ്യം.
കണ്ണൂർ:കേരളത്തിൽ എല്ലാ ജില്ലകളിലും ഫോൺ ആപ്പ് മുഖാന്തരം വിവിധ കോർപ്പറേറ്റ് സ്ഥാപനങ്ങൾക്ക് ഓട്ടോറിക്ഷ സർവ്വീസ് നടത്താൻ അനുമതി നൽകുന്നതിലൂടെ ലക്ഷ കണക്കിന് വരുന്ന ഓട്ടോറിക്ഷ തൊഴിലാളികളെ സർക്കാർ തെരുവാധാരമാക്കുമെന്ന് ഓൾ കേരള സ്വതന്ത ഓട്ടോ റിക്ഷ തൊഴിലാളി യൂണിയൻ (AKSATU_HMS) സംസ്ഥാന സമിതി യോഗം ആരോപിച്ചു. ട്രേഡ് യൂണിയൻ സംഘടനകളുമായി യാതൊരുവിധ കൂടിയാലോചനയും നടത്താതെ കോർപ്പറേറ്റ് കമ്പനികളുടെ ഇലക്ട്രിക് ഓട്ടോറിക്ഷകൾക്ക് പെർമിറ്റ് ഇല്ലാതെ കേരളം മുഴുവൻ സർവ്വീസ് നടത്താൻ അനുമതി നൽകുന്നതിലൂടെ ഈ തൊഴിൽ മേഖലയെ സർക്കാർ പൂർണമായും തകർക്കുകയാണെന്നും യോഗം കുറ്റപ്പെടുത്തി. രണ്ട് വിഭാഗം ഓട്ടോ റിക്ഷകളെ(പെർമിറ്റുള്ള ഓട്ടോ കൾ , പെർമിറ്റ് വേണ്ടാത്ത ഓട്ടോകൾ ) സൃഷ്ടിച്ച് തൊഴിൽ മേഖലയിൽ അരാജകത്വം സൃഷ്ടിച്ച് തൊഴിലാളികളുടെ നിലവിലുള്ള തൊഴിലും കൂലിയും തന്നെ ഇല്ലാതാക്കുന്ന ഇത്തരംതീരുമാനത്തിൽ നിന്നും സർക്കാർ പിന്തിരിയണമെന്നു AK SATU (HM S ) സംസ്ഥാന സർക്കാറിനോടാവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡണ്ട് അഡ്വ. കസ്തൂരി ദേവൻ്റെ അദ്ധ്യക്ഷതയിൽ തൃശ്ശൂരിൽ ചേർന്ന സംസ്ഥാന സമിതി യോഗത്തിൽ എൻ ലക്ഷ്മണൻ, കെ എസ് ജോഷി, ഐഡി മനോജ്...
Comments
Post a Comment