ആരോഗ്യ മന്ത്രിയെ സോഷ്യൽ മീഡിയയിലൂടെ അപകീർത്തിപ്പെടുത്തിയതിന് കേസെടുത്തു
കോഴിക്കോട് :ആരോഗ്യമന്ത്രി കെ മുരളീധരനെ സോഷ്യൽ മീഡിയയിലൂടെ അപകീർത്തിപ്പെടുത്തിയതിന് ഒരാൾക്കെതിരെ കേസെടുത്ത് പൊലീസ്. താമരശ്ശേരി തേറ്റാമ്പുറം സ്വദേശി വിവിനെതിരെയാണ് കേസെടുത്തിരിക്കുന്നത്. കലാപാഹ്വാനത്തിനാണ് സിപിഎം പ്രവർത്തകനായ ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്. കെ മുരളീധരന്റെ വാര്‍ത്താ സമ്മേളനത്തിന്റെ വാര്‍ത്തക്ക് താഴെ ‘കിങ്ങിണി മോന്‍’ എന്ന് കമന്റ് ചെയ്തു എന്നതിനാണ് കേസ്. കോണ്‍ഗ്രസ് നേതാവ് നല്‍കിയ പരാതിയിലാണ് പൊലിസ് നടപടി.
Comments
Post a Comment