പെപ്പെകളം വാണു : കുറസാവോയെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് തകർത്ത് ഐവറി കോസ്റ്റ് നോകൗട്ടിൽ
ഫിലാഡൽഫിയ :ഫിലാഡൽഫിയ സ്റ്റേഡിയത്തിൽ നിക്കോളാസ് പെപ്പെ കൊടുങ്കാറ്റായി മാറിയപ്പോൾ ചരിത്രം കുറിച്ച് ആഫ്രിക്കൻ കരിവീരന്മാരുടെ സ്വന്തം നാടായ ഐവറി കോസ്റ്റ്. കുറസാവോയെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് തകർത്താണ് ദിദിയൻ ദ്രോഗ്ബയുടെ പിൻഗാമികൾ രാജ്യത്തെ ആദ്യമായി ലോകകപ്പിന്റെ നോക്ക് ഔട്ട് റൗണ്ടിലേക്ക് എത്തിക്കുന്നത്.
കഴിഞ്ഞ കളിയിൽ ജർമനിയോടു പരാജയപ്പെട്ട ടീമിൽ നാല് മാറ്റങ്ങൾ വരുത്തിയാണ് ഇന്ന് ഐവറി കോസ്റ്റ് കളത്തിൽ ഇറങ്ങിയത്. അങ്ങനെ നടത്തിയ മാറ്റങ്ങളിൽ ഒന്നായിരുന്നു വില്ല റയൽ താരമായ പെപ്പെയുടെ ടീമിലെ ഉൾപ്പെടുത്തൽ. തന്നെ ടീമിൽ ഉൾപ്പെടുത്തിയ തീരുമാനം ശരിയായിരുന്നു എന്ന് ഏഴാം മിനുട്ടിൽ തന്നെ താരം തെളിയിച്ചു.
എതിരാളിയുടെ ബോക്സിനു അരികിൽ നിന്നും വിംഗർ യാൻ ഡിയോമാണ്ടെ പെനാൽറ്റി ഏരിയയിലേക്ക് തൊടുത്ത പാസ്സ് പെപ്പെ കൃത്യമായി വലയിലെത്തിച്ചു. എന്നാൽ പെപ്പെ ആരംഭിച്ചതേ ഉണ്ടായിരുന്നുള്ളു. രണ്ടാം പകുതിയിൽ നോട്ടിംഗ്ഹാം ഫോറസ്റ്റ് താരം ഇബ്രാഹിം സംഗാരയെ നൽകിയ പന്ത് സ്വീകരിച്ച പെപ്പെ ഇടതു കാൽ കൊണ്ട് ഗോൾ നേടി ലീഡ് ഇരട്ടിയാക്കി. ഇതോടെ ഗ്രൂപ്പിൽ ജർമനിക്ക് പിന്നിൽ രണ്ടാമതെത്തിയ ഐവറി കോസ്റ്റ് അവസാന 32ഇൽ നേടി. അതേസമയം കുറസാവോ ടൂർണമെന്റിൽ നിന്നും പുറത്തായി.
Comments
Post a Comment