ആദിത്യയുടെ മരണത്തിന് പിന്നിൽ കൂടുതൽ തെളിവുകൾ പുറത്തുവന്നു:ജീവനൊടുക്കിയ അധ്യാപികയെ അതിക്രൂരമായി മർദ്ദിച്ചതായി ആൺ സുഹൃത്തിൻ്റെ മൊഴി


കണ്ണൂർ:പാനൂർ വള്ളങ്ങട്ടെ  അധ്യാപിക ആദിത്യ (28) ജീവനൊടുക്കിയ കേസിൽ ചിലനിര്‍ണായക വിവരങ്ങൾ അന്വേഷണത്തിനിടെപാനൂർ പൊലീസിന് ലഭിച്ചു. അറസ്റ്റിലായ ആണ്‍ സുഹൃത്ത് ശരണ്‍, ആദിത്യയെ  അതിക്രൂരമായി തലശേരി നഗരത്തിൽ നിന്നും പട്ടാപ്പകൽ പരസ്യമായി മര്‍ദിച്ചുവെന്ന് പൊലിസ് ചോദ്യം ചെയ്യലിൽ മൊഴി നൽകിയിട്ടുണ്ട് തലശേരി പുതിയ ബസ് സ്റ്റാൻഡിൽ നിന്നും ഇയാൾ ആദിത്യയെ അതിക്രൂരമായി മർദ്ധിക്കുന്ന ദൃശ്യങ്ങളും പൊലീസിന് ലഭിച്ചിട്ടുണ്ട്. പ്രണയ ബന്ധത്തില്‍ നിന്ന് പിന്മാറാന്‍ ആദിത്യ ശ്രമിച്ചതോടെയാണ് മര്‍ദനമേറ്റുവാങ്ങേണ്ടി വന്നത്. ഇതിൽ പ്രകോപിതനായ ശരണ്‍ ആദിത്യയെ കുറിച്ചു മോശം സന്ദേശങ്ങള്‍ ബന്ധുക്കള്‍ക്ക് വാട്സ്ആപ്പിലുടെ അയച്ചതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പൊലീസ് കണ്ടെത്തല്‍. തലശേരി പുതിയ ബസ് സ്റ്റാന്‍ഡിന് സമീപത്ത് വച്ചാണ് ഇയാൾ പരസ്യമായി വക്കേറ്റത്തിനിടെയിൽ മര്‍ദിച്ചത്. കഴിഞ്ഞ എട്ടാം തിയതി തലശേരി ബസ്റ്റാന്‍ഡ് പരിസരത്തുവെച്ച് മകളെ ശരണ്‍ മര്‍ദിച്ചിരുന്നുവെന്നാണ് ആദിത്യയുടെ അമ്മ പൊലീസിന് നല്‍കിയ പരാതിയിലും പറയുന്നത്. ഇതില്‍ മനംനൊന്താണ് ആത്മഹത്യയെന്നും കുടുംബം ആരോപിച്ചിരുന്നു. 
മര്‍ദനമേറ്റ് ഒരാഴ്ചക്ക് ശേഷമാണ് ആദിത്യയുടെ ആത്മഹത്യാശ്രമം. ഈ ദിവസങ്ങള്‍ക്കിടയില്‍ മറ്റെന്തെങ്കിലും സംഭവിച്ചിട്ടുണ്ടോയെന്ന കാര്യമാണ് പൊലീസ് പ്രധാനമായും അന്വേഷിക്കുന്നത്.
വിവാഹാലോചന വഴിയാണ് ഇരുവരും പരിചയത്തിലായത്. പത്ത് മാസം മുന്‍പ് ശരണ്‍ ആദിത്യയെ വിവാഹം ആലോചിച്ചു ചെന്നിരുന്നു. ആദിത്യയുടെ വീട്ടുകാര്‍ക്ക് താൽപര്യം ഇല്ലാത്തതിനാല്‍ വിവാഹം നടന്നില്ല. പിന്നീട് വീട്ടുകാരറിയാതെ ഇരുവരും സൗഹൃദത്തിലായി. എന്നാല്‍, യുവതിയുടെ മറ്റ് സൗഹൃദങ്ങളില്‍ ശരണിന് സംശയം ഉണ്ടായിരുന്നു. ബന്ധം വേണ്ടെന്ന് വച്ചപ്പോള്‍ ശരണ്‍ ആദിത്യയെ മര്‍ദിച്ചു. ബന്ധുക്കള്‍ക്കിടയില്‍ മോശക്കാരിയാക്കി ചിത്രീകരിക്കാന്‍ ശ്രമിച്ചു.
കണ്ണൂര്‍ സര്‍വകലാശാലയുടെ ധർമ്മടത്തെ പാലയാട് ക്യാമ്പസിലെ ഗസ്റ്റ് ലക്ചററായിരുന്ന ആദിത്യ കഴിഞ്ഞ ദിവസമാണ് മരിച്ചത്. കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു ആദിത്യ ആത്മഹത്യാ ശ്രമം നടത്തിയത്. അന്നുതന്നെ കുടുംബം പാനൂര്‍ പൊലീസില്‍ പരാതി നല്‍കുകയും ആണ്‍സുഹൃത്തിനെതിരെ കേസെടുക്കുകയും ചെയ്തു. പിന്നാലെ ഒളിവില്‍ പോയ ശരണിനെ വീടിന് സമീപത്തു നിന്നാണ് പൊലീസ് പിടികൂടിയത്. മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. ആത്മഹത്യാ പ്രേരണാ കുറ്റമാണ് പ്രതിക്കെതിരെ ചുമത്തിയിട്ടുള്ളത്. മനേക്കര സ്വദേശിയായ ഇയാൾക്കെതിരെ പൊലിസ് വിശദമായി അന്വേഷണം നടത്തിവരികയാണ്. ആദിത്യയുടെ ഫോൺ പരിശോധിച്ചു വരികയാണ് ഇതിൽ നിന്നും ശരണിനെതിരെ നിർണായക തെളിവുകൾ ലഭിച്ചിട്ടുണ്ടെന്നാണ് പൊലിസ് നൽകുന്ന സൂചന. പാനൂർ പൊലി സാണ് കേസ് അന്വേഷണം നടത്തിവരുന്നത്. വീട്ടിൽ തൂങ്ങിമരിക്കാൻ ശ്രമിച്ച ആദിത്യയെ ബന്ധുക്കൾ രക്ഷപെടുത്താൻ ശ്രമിക്കുകയും ചാലയിലെ സ്വകാര്യ ആശുപത്രിയിലെ അതിതീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കുകയുമായിരുന്നു ഇവിടെ ചികിത്സയ്ക്കിടെയാണ് മരണമടയുന്നത്. ശരൺ മർദ്ദിച്ചതിൻ്റെ മനോവിഷമത്തിലാണ് താൻ ആത് മഹത്യയ്ക്ക് ശ്രമിച്ചതെന്ന് ചികിത്സയിലിരിക്കെ ആദിത്യ പറഞ്ഞതായി അമ്മ പൊലിസിന് മൊഴി നൽകിയിട്ടുണ്ട്. യുവതിയെ പ്രണയ പകയുടെ പേരിൽ പീഡിപ്പിച്ചതിൻ്റെ അതിശക്തമായ തെളിവുകളാണ് ശരണിനെതിരെ ഇപ്പോൾ പുറത്തുവന്നിട്ടുള്ളത്. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കും ഇയാളുടെ മൊബൈൽ ഫോൺ അന്വേഷണത്തിൻ്റെ ഭാഗമായി പൊലിസ് പിടിച്ചെടുത്തിട്ടുണ്ട് സോഷ്യൽ മീഡിയ അക്കൗണ്ടുകളും പരിശോധിച്ചു വരികയാണ്.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം