മോഷ്ടിച്ച ബൈക്കിൽ കറങ്ങിയപ്പോൾ പൊലിസ് പിടികൂടി : യുവാവ് റിമാൻഡിൽ



പാനൂർ : മോഷ്ടിച്ച ബൈക്കിൽ കറങ്ങിയ യുവാവിനെ റിമാൻഡ് ചെയ്തു.
കോഴിക്കോട്-കണ്ണൂർ ജില്ലാ അതിർത്തിയായ പാറക്കട വിന് സമീപം ചെറ്റക്കണ്ടി തെക്കുംമുറി പ്രണവ് റോഡിൽ നടന്ന വാഹന പരി ശോധനക്കിടെയാണ് ബൈക്ക് മോ ഷ്ടാവിനെ തൊണ്ടി സഹിതം പിടികൂടിയത്. കൊളവല്ലൂർ സബ് ഇൻസ്പെക്ടർ ടി കെ അഖിലി ന്റെ നേതൃത്വത്തിൽ വാഹന പരിശോധന നടത്തുന്നതിനി ടെയാണ് കോഴിക്കോട് മേപ്പ യൂരിൽനിന്ന് മോഷ്ടിച്ച ബൈക്കുമായി യുവാവിനെ അറസ്റ്റ് ചെയ്തത്. ഞായറാഴ്ച്ച വൈകിട്ട് ആറരയോടെയായി രുന്നു പരിശോധന.കോഴി ക്കോട് വിലങ്ങാട് നെടുംപറ മ്പ് കരകളത്തെ കടന്ന പുറത്ത് ഹൗസിൽ കെ പി പ്രണവാണ് (28) മോഷ്‌ടിച്ച കെഎൽ 56 എൻ 8767 നമ്പർ ബൈക്കുമാ യി അറസ്റ്റ‌ിലായത്. പൊലി സ് ഇ പോസ് മെഷീനിലൂടെ യഥാർഥ ഉടമസ്ഥനെ കണ്ടെ ത്തി ബന്ധപ്പെട്ടതോടെയാണ് പ്രണവ് ഉപയോഗിച്ച ബൈക്ക് മോഷ്‌ടിച്ചതാണന്ന് മനസിലായത്. കോടതി യിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം