രണ്ടാം ക്ളാസുകാരനെ ക്ളാസ് മുറിയിൽ നിന്നും അതിക്രൂരമായി മർദ്ദിച്ച അധ്യാപകനെതിരെ നടപടിയുണ്ടായേക്കും


ചാലോട്:മട്ടന്നൂർ വിദ്യാഭ്യാസ ഉപജില്ലയിലെപട്ടാനൂർ യു പി സ്‌കൂളിൽ രണ്ടാം ക്ളാസ് വിദ്യാർത്ഥിയെ മർദിച്ചതിന് സ്‌കൂൾ അദ്ധ്യാപകനെതിരെ നടപടിയുണ്ടാകാൻ സാദ്ധ്യത.
ഇതു സംബന്ധിച്ച് കുട്ടിയുടെ വീട്ടിലെത്തി രക്ഷിതാക്കളുമായി സംസാരിച്ച മട്ടന്നൂർ എ. ഇ ഒ ശ്രീജറിപ്പോർട്ട് വിദ്യാഭ്യാസ വകുപ്പിന് നൽകിയിട്ടുണ്ട് കഴിഞ്ഞ 16 നാണ് സംഭവം. ബോർഡിൽ എഴുതി കൊടുത്തത് നോട്ടു പുസ്തകത്തിൽ പകർത്താൻ വൈകിയതിൽ പ്രകോപിതനായാണ് ക്ളാസെടുക്കുകയായിരുന്ന അദ്ധ്യാപകൻ കുട്ടിയുടെ നടു പുറത്ത് 4 തവണ അടിച്ചത് ഇതിനു ശേഷം കുഞ്ഞ് കരഞ്ഞു കൊണ്ടാണ് വീട്ടിലേക്ക് മടങ്ങിയത്. പിന്നീട് അടിച്ച മാഷെ പേടിച്ച് സ്‌കൂളിൽ പോകാതിരിക്കുകയും ചെയ്തു. പുറം വേദനയുണ്ടായതിനെ തുടർന്ന് ഡോക്‌ടറെ കാണിച്ചപ്പോൾ എക്സറെ യെടുക്കാൻ നിർദ്ദേശിക്കുകയായിരുന്നു. ഇതു പരിശോധിച്ചപ്പോഴോ ണ് കുട്ടിയുടെ വാരിയെല്ലിൽ തേയ്മാനം സംഭവിച്ചതായി കണ്ടെത്തിയത് ഇതേ തുടർന്ന് ഡോക്‌ടർ മട്ടന്നൂർ പൊലി സിൽ വിവരമറിയിക്കുകയായിരുന്നു പൊലീസ് വീട്ടിലെത്തി കുട്ടിയുടെ അമ്മയുടെ മൊഴി രേഖപെടുത്തി. പിഞ്ചുകുഞ്ഞിനോട് അതി ക്രൂരമായി പെരുമാറിയ അദ്ധ്യാപകനെതിരെ നടപടി വേണമെന്ന് കുട്ടിയുടെ അമ്മ സ്‌കൂൾ അധികൃതരോട് ആവശ്യപ്പെട്ടു. സംഭവത്തിൽ സ്കൂൾ രക്ഷാകർതൃ സമിതിയുടെ യോഗവും ചേർന്നിട്ടുണ്ട് ഒരു പ്രമുഖ സർവീസ് സംഘടനാ നേതാവായ അദ്ധ്യാപകനെതിരെ അച്ചടക്ക നടപടിയുണ്ടാകുമെന്നാണ് സൂചന.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം