കണ്ണൂർ വിഷൻ ചാനൽ കെ ഒ പ്രശാന്ത് സ്മാരക സമഗ്ര മാധ്യമ അവാർഡ് പി.പി ശശിന്ദ്രന് നൽകും



കണ്ണൂർ: കേബിൾ ടിവി ഓപ്പറേറ്റേർസ് അസോസിയേഷൻ്റെയും  (സി ഒ എ) , കണ്ണൂർ വിഷൻ്റെയും നേതൃനിരയിൽ വർഷങ്ങളോളം പ്രവർത്തിച്ച കെ ഒ പ്രശാന്തിൻ്റെ ഒന്നാം ചരമ വാർഷികത്തിൻ്റെ ഭാഗമായി കണ്ണൂർ വിഷൻ ഏർപ്പെടുത്തിയ മാധ്യമ പുരസ്കാരം ജൂൺ രണ്ടിന് രാവിലെ 11 മണിക്ക്  വിതരണം ചെയ്യും. മാധ്യമ രം‌ഗത്തെ സമഗ്ര സംഭാവനക്കുള്ള പുരസ്കാരം മാതൃഭൂമിയിലെ പി പി ശശീന്ദ്രന് സമ്മാനിക്കും. കണ്ണൂർ ഗ്രാൻ്റ് ബിനാലെയിൽ നടക്കുന്ന ചടങ്ങ് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. ബിനോയ് കുര്യൻ ഉദ്ഘാടനം ചെയ്യും. 
കേബിൾ ടിവി മേഖലയിൽ മികച്ച റിപ്പോർട്ടിനുള്ള പുരസ്കാരം 
അകക്കണ്ണിൻ്റെ വെളിച്ചം എന്ന സ്റ്റോറിക്ക് ഹൈവിഷൻ ചാനലിലെ ഉന്മേഷ് പായത്തിനും,
 ക്യാമറമാനുള്ള പുരസ്കാരം സീൽ ടി വി യിലെ 
ഷാജി കീഴറക്കും വിഷ്വൽ എഡിറ്റിംഗ് പുരസ്കാരം 
പയ്യന്നൂർ നെറ്റ് വർക്ക് ചാനലിലെ യു എം സുജിത്തിനും സമ്മാനിക്കും. സീൽ ടി വി യിലെ ലിജിത ജനാർദ്ദനന്  
ജൂറിയുടെ പ്രത്യേക പുരസ്കാരവും നൽകും .
 നിയമസഭ തിരഞ്ഞെടുപ്പിൻ്റെ ഭാഗമായി നടത്തിയ പ്രവചന മത്സരത്തിലെ വിജയികൾക്കുള്ള സമ്മാനങ്ങളും ചടങ്ങിൽ വിതരണം ചെയ്യും.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം