തമിഴ്നാട് മുഖ്യമന്ത്രി വിജയ് മൂകാംബികയിൽ ദർശനം നടത്തി


കൊല്ലൂർ :കൊല്ലൂ‍ർ മൂകാംബിക ക്ഷേത്രത്തിൽ ദർശനം നടത്തി തമിഴ്നാട് മുഖ്യമന്ത്രി വിജയ്. ക്ഷേത്രം തന്ത്രിമാരായ രാമചന്ദ്ര അഡിഗ നിത്യാനന്ദ അഡിഗ എന്നിവർ പൂർണ്ണകുംഭം നൽകിയാണ് വിജയ്‍യെ സ്വീകരിച്ചത്. ഇന്നലെ വൈകുന്നേരം മൂന്ന് മണിയോടെയാണ് വിജയ് ക്ഷേത്രത്തിലെത്തിയത്. വിജയ്‌യുടെ സന്ദർശനവുമായി ബന്ധപ്പെട്ട് മൂകാംബികയിൽ കനത്ത സുരക്ഷയാണ് ഒരുക്കിയിരുന്നത്. ഡൽഹിയിൽ നിന്ന് പ്രത്യേക വിമാനത്തിൽ ഉച്ചയ്ക്ക് ഒന്നരയോടെ മംഗളൂരു വിമാനത്താവളത്തിലെത്തിയ വിജയ് അവിടെ നിന്ന് റോഡുമാർഗം ക്ഷേത്രത്തിലെത്തുകയായിരുന്നു

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം