വയനാട്ടിൽ സ്വകാര്യ ബസ് പണിമുടക്ക് ഇന്ന്



കൽപറ്റ:വയനാട് ജില്ലയിൽ ഇന്ന് സ്വകാര്യ ബസുകളുടെ സൂചന പണിമുടക്ക്. കെഎസ്ആർടിസിയിൽ വനിതകൾക്ക് സൗജന്യം അനുവദിച്ചതോടെ കനത്ത നഷ്ടത്തിൽ മുന്നോട്ടുപോകാനാവാത്ത സാഹചര്യത്തിലാണ് പണിമുടക്ക്. ജൂലൈ ഒന്നു മുതൽ ജി ഫോം നൽകി അനിശ്ചിത കാലത്തേക്ക് സർവീസ് നിർത്തിവെക്കാനാണ് ബസ് ഉടമകളുടെ തീരുമാനം.
 400 സ്വകാര്യ ബസുകളാണ് വയനാട്ടിൽസർവീസ് നടത്തുന്നത്. ഇതിൽ 250 ൽ അധികം ബസുകൾ കഴിഞ്ഞ ദിവസങ്ങളിലായി ജി ഫോം സമർപ്പിച്ചിരുന്നു. ശേഷിക്കുന്ന ബസുകൾ കൂടി നാളെ അധികൃതർക്കേ ജിഫോം സമർപ്പിക്കുമെന്നും ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ പറഞ്ഞു. സംസ്ഥാന സർക്കാർ കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിച്ച ശേഷം ജില്ലയിലെ പല പ്രധാന റൂട്ടുകളിലും സ്വകാര്യ ബസുകളേക്കാൾ കൂടുതൽ കെഎസ്ആർടിസിയാണു സർവീസുകൾ നടത്തുന്നത്. ഇത് സ്വകാര്യ ബസ് മേഖലയെ കടുത്ത നഷ്ടത്തിലേക്ക് നയിച്ചിരിക്കുകയാണ്.ഡീസൽ ചെലവും തൊഴിലാളികളുടെ വേതനവും ഉൾപ്പെടെയുള്ള ദൈനംദിന ചെലവുകൾ പോലും നടത്താൻ തുക കണ്ടെത്താനാവാതെ സ്വകാര്യ ബസ് ഉടമകൾ പ്രതിസന്ധിയിലായിരിക്കുകയാണ്

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം