കൊട്ടിയൂരിൽ ഇടഞ്ഞ ആനയെ തളച്ചു
ഇരിട്ടി:കൊട്ടിയൂരിൽ ക്ഷേത്രത്തിൽ ആന ഇടഞ്ഞു. അക്കരെ കൊട്ടിയൂരിൽ ക്ഷേത്രത്തില്‍ വൈശാഖ മഹോത്സവത്തിന്റെ ഭാഗമായി എഴുന്നള്ളത്തിന് എത്തിച്ച വിഷ്ണുവെന്നആനയാണ് ഇന്ന് രാവിലെ ഇടഞ്ഞത്. വിഷ്ണുവെന്ന ആന ഒപ്പമുണ്ടായിരുന്ന കൊടുമൺ ശിവൻ എന്ന ആനയെ ആക്രമിക്കുകയായിരുന്നു. ആന സ്ഥലത്തുണ്ടായിരുന്നു ഷെഡിന്‍റെ മേല്‍ക്കൂര തകര്‍ക്കുകയും ചെയ്തു. മദപ്പാട് കാണിച്ച ആനയെ പാപ്പന്മാർ തളച്ചു. ആളപായമോ വന്‍ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. വനം വകുപ്പ് ഉദ്യോഗസ്ഥൻമാർ സ്ഥലത്തെത്തി ക്യാംപ് ചെയ്യുന്നുണ്ട്.
Comments
Post a Comment