എളയാവൂർ സി എച്ച് എം ഹയർ സെക്കൻഡറി സ്‌കൂളിൽ ഉന്നത വിജയികളെ അനുമോദിച്ചു
വാരം: എളയാവൂർ സി എച്ച് എം ഹയർ സെക്കൻഡറി സ്‌കൂളിൽ നിന്നും എസ് എസ് എൽ സി പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയും എൻ.എം. എം. എസ്, സംസ്കൃതം അറബിക്, ഉറുദു വിഷയങ്ങളിലെ സംസ്ഥാനതല പ്രതിഭകളെയും അനുമോദിച്ചു. വിജയോത്സവം കണ്ണൂർ എംഎൽഎ അഡ്വ: ടി. മോഹനൻ ഉദ്ഘാടനം ചെയ്തു. അക്കാദമിക നേട്ടങ്ങൾ സ്വന്തമാക്കുന്നതോടൊപ്പം സാമൂഹിക ഉത്തരവാദിത്വങ്ങൾ കൂടി കുട്ടികൾ ഏറ്റെടു ക്കണമെന്ന് എംഎൽഎ അഭിപ്രായപ്പെട്ടു. നാടിന്റെ വികസനത്തിൽ കുട്ടികളുടെ പങ്ക് വളരെ പ്രധാനമാണ്. ലഹരി ക്കെതിരെയുള്ള സർക്കാരിന്റെ പ്രവർത്തനത്തിൽ കുട്ടികൾ ചേർന്ന് നിൽക്കണമെന്നും എംഎൽഎ പറഞ്ഞു .തുടർന്ന് നടന്ന തൂഫാൻ ഗോൾ ചലഞ്ചിൽ എക്സൈസ് വകുപ്പിലെ കണ്ണൂർ റേഞ്ച് സർക്കിൾ ഇൻസ്പെക്ടർ വി. വി പ്രസന്നകുമാർ മില്യൺ തൂഫാൻ ഗോൾ ചാലഞ്ചിന് നേതൃത്വം നൽകി വിദ്യാർത്ഥികൾക്ക് ലഹരി വിരുദ്ധ സന്ദേശം നൽകി . മാനേജർ ഡിവി മുഹമ്മദ് ആശിഖ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ഹെഡ് മാസ്റ്റർ പി പി സുബൈർ സ്വാഗതവും പ്രിൻസിപ്പൽ കെ പി ഹബീബ് റഹ്മാൻ ആമുഖ ഭാഷണവും പിസി മഹമൂദ് നന്ദിയും പറഞ്ഞു .അബ്ദുൾ റഹ്മാൻ കെ ,മുഫ്സിർ മഠത്തിൽ , ഡോ.അബ്ദുൽ ഖാദർ ടി പി , സഫീറ ടി ,വി.പി മൊയ്തു ,പ്രവീൺ ടി സി , ശ്രീജിത്ത് കെ വി , വിനോദ് കുമാർ, കൃഷ്ണകുമാർ, നജീബ് പി ആർ ,എം പി എം അഷ്റഫ് ,അസ്‌ലം വലിയന്നൂർ ,സി എച്ച് അഷ്റഫ് തുടങ്ങിയവർ സംസാരിച്ചു. ഡോ: വിപിനാവത്സരാജ് ഡോ: ഷാനിദ് എം ശ്രീലാൽ എന്നീ പൂർവ വിദ്യാർത്ഥികളെ അനുമോദിച്ചു. ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് തൂഫാൻ ഗോൾ, ഫ്ലാഷ് മോബ് സിഗ്നേച്ചർ വാൾ കൂട്ടയോട്ടം സൗഹൃദ ഫുട്ബോൾ മത്സരം തുടങ്ങിയ പരിപാടികൾ സംഘടിപ്പിച്ചു.
Comments
Post a Comment