ജില്ലാ ആയുർവേദ ആശുപത്രിയിൽഅന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു
കണ്ണൂർ: ജില്ലാ ആയുർവേദ ആശുപത്രിയിൽ നടന്ന അന്താരാഷ്ട്ര യോഗ ദിന ചടങ്ങ് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. ബിനോയ് കുര്യൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ പി രവീന്ദ്രൻ അദ്ധ്യക്ഷനായി.
സീനിയർ നഴ്സ് ഡോ. സജി വർഗ്ഗീസ് ഈ വർഷത്തെ യോഗ ദിന സന്ദേശമായ "ആരോഗ്യപൂർണ്ണമായ വാർദ്ധക്യത്തിന് യോഗ" എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി. സ്ഥാപനത്തിലെ ജീവിതശൈലി രോഗ പ്രതിരോധ യൂണിറ്റിലെ യോഗ ഇൻസ്ട്രക്ടർ ഡോ. ഷിജിന പി.സിയുടെ നേതൃത്വത്തിൽ യോഗ ഡെമോൺസ്ട്രേഷൻ നടത്തി. ആശുപത്രി സൂപ്രണ്ട് ഡോ. ജഷി ദിനകരൻ, ലേ സെക്രട്ടറി മഹേഷ് കെ. സി. എന്നിവർ സംസാരിച്ചു.
Comments
Post a Comment