വഖഫ് ഭൂമി അവകാശവാദത്തിനെതിരെ തളിപറമ്പിൽപ്രതിഷേധക്കൂട്ടായ്മ നടത്തി
തളിപ്പറമ്പ്: ജനങ്ങളുടെ സ്വത്ത് തട്ടിയെടുക്കാൻ വഖഫ് ബോര്‍ഡ് നീക്കം നടത്തുന്നുവെന്ന് ആരോപിച്ച് ബിജെപി തളിപ്പറമ്പ് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധക്കൂട്ടായ്മ സംഘടിപ്പിച്ചു. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്. സുരേഷ് ഉദ്ഘാനം ചെയ്തു.
സാധാരണക്കാരുടെ സ്വത്ത് അന്യാധീനപ്പെടുന്ന വഖഫ് ബോര്‍ഡിന്റെ നീക്കം പരിഷ്‌കൃത സമൂഹത്തിന് യോജിച്ചതല്ലെന്ന് ചടങ്ങിൽ അദ്ധ്യക്ഷനായബിജെപി കണ്ണൂര്‍ നോര്‍ത്ത് ജില്ലാ പ്രസിഡന്റ് കെ.കെ. വിനോദ് കുമാര്‍ പറഞ്ഞു. തളിപ്പറമ്പ് നഗരസഭയിലെ നാനൂറോളം ഏക്കര്‍ ഭൂമിയാണ് വഖഫ് സ്വത്താണെന്ന നിലയില്‍ ഉമീദ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. വഖഫ് ബോര്‍ഡ് ഈ നീക്കത്തില്‍ നിന്ന് പിന്‍മാറണം.
തളിപ്പറമ്പ് നഗരസഭാ കാര്യാലയം, സര്‍സയ്യിദ് കോളേജ്, മന്ന, ജമാഅത്ത് പള്ളി പരിസരം എന്നീ പ്രദേശങ്ങളിലെ സ്ഥലത്തിനും സ്വത്തിനുമാണ് വഖഫ് ബോര്‍ഡ് അവകാശവാദമുന്നയിച്ചിരിക്കുന്നത്. ഇതില്‍ നൂറുകണക്കിന് വീടുകളും കച്ചവട സ്ഥാപനങ്ങളുമുണ്ട്. സമീപ പഞ്ചായത്തിലെ ചില പ്രദേശങ്ങളും വഖഫ് അവകാശവാദത്തിലുണ്ട്. കോടികള്‍ വിലകൊടുത്ത് വാങ്ങിയ സ്വത്തുക്കള്‍ അന്യാധീനപ്പെടുമെന്ന ആശങ്കയിലാണ് ജനങ്ങള്‍. മുസ്ലീം ലീഗിന്റെയും കോണ്‍ഗ്രസ്സിന്റെയും നിലപാട് വഖഫ് ബോര്‍ഡിന്റെ നീക്കത്തിനെ അനുകൂലിക്കുന്നതാണ്. തളിപ്പറമ്പിലെ ഡോ. വികാസ് മണ്ഡലിന്റെ മരണം എല്ലാവരുടെയും മുന്നിലുണ്ട്. അദ്ദേഹത്തോട് ഒഴിഞ്ഞ് പോവാനാവശ്യപ്പെട്ട് വഖഫ് ബോര്‍ഡ് രണ്ട് തവണയാണ് നോട്ടീസ് നല്‍കിത്. ഇത്തരത്തിലുള്ള സംഭവങ്ങള്‍ ഇനി നമ്മുടെ നാട്ടിലുണ്ടാവരുതെന്നും നിയമവിരുദ്ധമായ അവകാശവാദത്തില്‍ നിന്ന് വഖഫ് ബോര്‍ഡ് പിന്‍മാറണമെന്നും കെ.കെ വിനോദ് കുമാര്‍ ആവശ്യപ്പെട്ടു.
തളിപ്പറമ്പ് മണ്ഡലം പ്രസിഡന്റ് ഷൈമ പ്രദീപ് അധ്യക്ഷത വഹിച്ചു. കോഴിക്കോട്‌മേഖലാ പ്രസിഡന്റ് അഡ്വ. കെ. ശ്രീകാന്ത്, ജില്ലാ ജനറല്‍ സെക്രട്ടറി എ.പി. ഗംഗാധരന്‍ എന്നിവര്‍ സംസാരിച്ചു. ദേശീയ കൗണ്‍സില്‍ അംഗം സി. രഘുനാഥ്, ജില്ലാ ജനറല്‍ സെക്രട്ടറിമാരായ ടി.സി. മനോജ്, അജികുമാര്‍ കരിയില്‍, ഗംഗാധരന്‍ കാളീശ്വരം, മുനിസിപ്പല്‍ കൗണ്‍സിലര്‍ ജയ ദിനേശന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. എ. അശോക് കുമാര്‍ സ്വാഗതം രമേശന്‍ ചെങ്ങുനി നന്ദിയും പറഞ്ഞു.
Comments
Post a Comment