കണ്ണപുരത്ത് സിപിഎം, ഡി വൈ എഫ് ഐ കൊടിമരം നശിപ്പിച്ച ബിജെപി പ്രവർത്തകർ അറസ്‌റ്റിൽ


ചെറുകുന്ന് :കണ്ണപുരത്ത് സിപിഎം, ഡിവൈഎഫ്ഐ സംഘടനകളുടെ കൊടിമരങ്ങളും ബോർഡുകളും നശിപ്പിച്ച കേസിൽ രണ്ട് ബിജെപി പ്രവർത്തകർ അറസ്റ്റിൽ
ഇരിണാവ് സ്വദേശി പി. ദീപക്, ചെറുകുന്ന് സ്വദേശി ടി ബി അരുൺ എന്നിവരെയാണ് കണ്ണപുരം ഇൻസ്പെക്ടർ രഞ്ജിത്ത് രവീന്ദ്രൻ്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്ത‌ത്. കഴിഞ്ഞ ജൂൺ മൂന്നിന് രാത്രിയാണ് കൊടിതോരണങ്ങൾ നശിപ്പിച്ചത് അന്വേഷണം വഴിതിരിച്ച് വിടാൻ ഗ്രാമ പ്രദേശങ്ങളിലൂടെ പലയിടത്തും പ്രതികൾ സഞ്ചരിച്ചിരുന്നതായി പൊലിസ് അറിയിച്ചു. ബിജെപി പ്രവർത്തകർ കൊടിമരങ്ങളും ബോർഡുകളും നശിപ്പിക്കുന്ന സിസിടിവി ദൃശ്യങ്ങൾ നേരത്തെ പൊലിസിന് ലഭിച്ചിരുന്നു ഇതേ തുടർന്നാണ് അറസ്റ്റുചെയ്തത്. നാട്ടിൽ ബോധപൂർവ്വം കലാപ ശ്രമമുണ്ടാക്കാൻ ശ്രമിച്ചതിനാണ് പൊലിസ് കേസെടുത്തത്.
എസ് ഐ സുനിൽ, എഎസ്ഐ സനൽ, എസ് സിപിഒ രമിത്ത് എന്നിവർ നടത്തിയ സാഹസിക അന്വേഷണത്തിലാണ് പ്രതികളെ പിടികൂടാനായത്

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം