ഉന്നത വിജയികളെ കുറ്റിക്കകം ദേശോദ്ധാരണ വായനശാല ആന്റ് ഗ്രന്ഥാലയംഅനുമോദിച്ചു
കുറ്റിക്കകം : കുറ്റിക്കകം ദേശോദ്ധാരണ വായനശാല ആന്റ് ഗ്രന്ഥാലയം പ്രദേശത്തെ എസ്എസ്എൽസി,പ്ലസ് ടു വിജയിച്ച മുഴുവൻ കുട്ടികളെയും എൻഎംഎംഎസ്,യുഎസ്എസ്, എൽഎസ്എസ്, സംസ്കൃതം സ്കോളർഷിപ്പുകൾ നേടിയവരെയും അനുമോദിച്ചു. കലാഭവൻമണി പുരസ്കാരം നേടിയ വായനശാല പ്രസിഡണ്ട് ജനു ആയിച്ചാൻകണ്ടിയെ ആദരിച്ചു. അഴീക്കോടൻ ശ്രീധരൻ സ്മാരക പുരസ്കാരങ്ങൾ വിതരണം ചെയ്തു. മുഴപ്പിലങ്ങാട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി.എം. അതുൽ ഉദ്ഘാടനം ചെയ്തു. പി.വി.സജിത്ത് മാർഗ നിർദ്ദേശ ക്ലാസ് നൽകി.ജനു ആയിച്ചാൻകണ്ടി അധ്യക്ഷനായി. സി.എ. പത്മനാഭൻ, കമല സുധാകരൻ, ഇ.പ്രജിത്ത്, വി.സന്തോഷ് കുമാർ, ഒ.വിജയൻ, എ. ആവണി, എം.പി. ശിവന്ദ്, കിഷൻ ബിനോയ് എന്നിവർ സംസാരിച്ചു.
Comments
Post a Comment