സർവകലാശാലകളിൽ നിന്ന്അമൂല്യ താളിയോലകൾ വിദേശത്തേക്ക് കടത്തിയത്അന്വേഷിക്കണമെന്ന്സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിൻ,ചാൻസലറായ ഗവർണർ നടപടിയെടുക്കണമെന്ന്സംഘവഴക്ക ഗവേഷണ പീഠം
കണ്ണൂർ:അമൂല്യങ്ങളായ താളിയോല
ഗ്രന്ഥങ്ങൾ
കേരള, കാലടി സംസ്കൃത സർവ്വകലാശാലകളിൽ നിന്നും കാണാതായ സംഭവത്തിൽ പ്രതിഷേധം ശക്തമാക്കുന്നു.
നൂറ്റാണ്ടുകൾ പഴക്കമുള്ള അമൂല്യമായ താളിയോലകൾ കേരള സർവകലാശാല മാനുസ്ക്രിപ്റ്റ് ലൈബ്രറിയിലും
കാലടി സംസ്കൃത സർവകലാശാലയിലും കാണാനില്ലെന്നും അതേക്കുറിച്ച് അന്വേഷണം നടത്തണമെന്നും സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.
ചില പ്രാചീനകുടുംബക്കാർ കേരള സർവകലാശാലയ്ക്ക് ഈ അടുത്തയിടെ കൈമാറിയ ലൈബ്രറിയിൽ സൂക്ഷിച്ചിരുന്ന താളിയോല ഗ്രന്ഥങ്ങൾ അന്വേഷണത്തിൽ കാണാനില്ലെന്ന പരാതിയെ തുടർന്ന് വിസിയുടെ നിർദ്ദേശാനുസരണം രജിസ്ട്രാർ പരിശോധന നടത്തിയെങ്കിലും പരിശോധനയിൽ ഇതുവരെ വ്യക്തത ലഭിച്ചിട്ടില്ല.
ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലും സമാനമായി താളിയോല ഗ്രന്ഥങ്ങൾ കാണാനില്ലെന്ന് ആക്ഷേപമുണ്ട്. നൂറ്റാണ്ടുകളുടെ പഴക്കമുള്ള ഗ്രന്ഥങ്ങൾ വെറും പുരാവസ്തുക്കൾ മാത്രമല്ല. ആയുർവേദം, വന ഔഷധങ്ങൾ,മൃഗ ചികിത്സ, പ്രാദേശിക പരിസ്ഥിതി വിജ്ഞാനം, ആദിവാസി സമൂഹങ്ങളുടെ പാരമ്പര്യ അറിവുകൾ എന്നിവയുടെ അമൂല്യ ശേഖരങ്ങളാണ്. നിരന്തര ശ്രമഫലമായി വനം പ്രദേശത്തെ പ്രാചീന കുടുംബങ്ങളിൽ നിന്നും ഇല്ലങ്ങളിൽ നിന്നും ശേഖരിച്ചവയും വിദേശത്തേക്ക് കടത്തിയതായി ആരോപണമുണ്ട്.
വിദേശരാജ്യങ്ങളിലെ വിദ്യാർത്ഥികൾ താളിയോല ഗ്രന്ഥങ്ങൾ റഫർ ചെയ്യുന്നതിന് അടിക്കടി രണ്ട് ലൈബ്രറികളിലും എത്താറുണ്ട്. താളിയോലകൾ സൂക്ഷിക്കുന്ന ലൈബ്രറിയിൽ സ്ഥിരം ജീവനക്കാർക്കു പകരം കരാർ അടിസ്ഥാനത്തിലുള്ള താൽക്കാലിക ജീവനക്കാർക്കാണ് ചുമതല നൽകിയിട്ടുള്ളതെന്നത് ഇതിന്റെ ഗൗരവം വർധിപ്പിക്കുന്നു.
2012 വരെ രണ്ട് വർഷത്തിലൊരിക്കൽ ഗ്രന്ഥങ്ങളുടെ കണക്കെടുപ്പ് നടക്കാറുണ്ടായിരുന്നെങ്കിലും കഴിഞ്ഞ 14 വർഷമായി ഗ്രന്ഥശേഖരങ്ങളുടെ ആഡിറ്റ് നടത്തുന്നില്ല. ആഡിറ്റ്
നടത്തണമെന്ന് ആവശ്യപ്പെട്ട് വകുപ്പ് മേധാവികൾ സർവ്വകലാശാലയെ സമീപിച്ചിട്ടുമില്ല.
അമൂല്യമായ താളിയോലഗ്രന്ഥ ശേഖരത്തിൻ്റെ ആഡിറ്റ് അടിയന്തരമായി നടത്തണമെന്നും നഷ്ടപ്പെട്ടവ കണ്ടെത്തണമെന്നും ആവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി കേരള, സംസ്കൃത സർവകലാശാല വിസി മാർക്ക് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു.
അത്യന്തം ഗൗരവമുള്ളതും ഞെട്ടിപ്പിക്കുന്ന സംഭവവുമാണിതെന്നും വർഷങ്ങൾക്ക് മുമ്പ് കോഴിക്കോട് സർവകലാശാല ശേഖരത്തിൽ നിന്ന് പെരിഞ്ചെല്ലൂർ ചെപ്പേട് വിദേശിക്ക് വിറ്റവരാണ് ഇവിടെയുള്ളതെന്നും സി. എം. എസ് ചന്തേര മാഷ് സ്മാരക സംഘവഴക്ക ഗവേഷണ പീഠം ഡയറക്ടർ ഡോ. സഞ്ജീവൻ അഴീക്കോട് കുറ്റപ്പെടുത്തി.
കേരള , കാലടി
സർവകലാശാലകളിലെ അമൂല്യ താളിയോല ഗ്രന്ഥങ്ങൾ വിദേശത്തേക്ക് കടത്തിയെന്ന സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ്റെ കണ്ടെത്തലിൽ ഉടൻ തന്നെ സർക്കാർ ഇടപെട്ട് അന്വേഷണം പ്രഖ്യാപിച്ച് കുറ്റക്കാരെ നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്ന് സംഘവഴക്ക ഗവേഷണ പീഠം ഡയറക്ടർ ആവശ്യപ്പെട്ടു.
സർവകലാശാല ചാൻസലറായ ഗവർണർ താളിയോല മോഷണം പോയ സംഭവത്തിൽ അടിയന്തരമായി ഇടപെടണമെന്നും
സി. എം. എസ് ചന്തേര മാഷ് സ്മാരക ഗവേഷണ പീഠം ഡയറക്ടർ അഭ്യർത്ഥിച്ചു. താളിയോല പകർത്തി സ്വന്തം പേരിൽ പ്രസിദ്ധീകരിച്ചിട്ടുണ്ടെങ്കിൽ അവർക്കെതിരേയും ശിക്ഷാ നടപടിയെടുക്കണം.
ചരിത്രരേഖകളും ചെപ്പേടുകളും താളിയോലകളും കച്ചവടചരക്കല്ല .
പെരിഞ്ചെല്ലൂർ ചെപ്പേട് അടക്കമുള്ള അമൂല്യ ചരിത്രരേഖകളും താളിയോലകളും തിരിച്ചെത്തിക്കാനും അവ സൂക്ഷിക്കാൻ പ്രത്യേക സംവിധാനം ഒരുക്കാനും കേരള സർക്കാർ തയ്യാറാകണമെന്നും സംഘവഴക്ക ഗവേഷണ പീഠം ഡയറക്ടർ ആവശ്യപ്പെട്ടു.
Comments
Post a Comment