കോടതിയലക്ഷ്യ കേസ്: കെ സുധാകരൻ എം പി ഹാജരായില്ല



കണ്ണൂർ:കോടതിയലക്ഷ്യക്കേസില്‍ കെ സുധാകരന്‍ എം.പി ഹൈക്കോടതിയില്‍ ഹാജരായില്ല. അസുഖബാധിതനാണെന്നും നേരിട്ട് ഹാജരാകുന്നതിന് സാവകാശം നല്‍കണമെന്നും കെ. സുധാകരനു വേണ്ടി അഭിഭാഷകന്‍ കോടതിയെ അറിയിക്കുകയായിരുന്നു. കെ.സുധാകരന്‍റെ അവധിയപേക്ഷ പരിഗണിച്ച ഡിവിഷന്‍ ബെഞ്ച് 10 ദിവസം കഴിഞ്ഞ് നേരിട്ട് ഹാജരാകാന്‍ നിര്‍ദേശിച്ചു.
ജസ്റ്റിസുമാരായ രാജവിജയ രാഘവൻ, കെ വി ജയകുമാർ എന്നിവർ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്‍റേതാണ് നിര്‍ദേശം. അഡ്വക്കറ്റ് ജനാർദ്ദന ഷേണായി നൽകിയ കോടതിയലക്ഷ്യ കേസിലാണ് സുധാകരനോട് ഇന്ന് നേരിട്ട് ഹാജരാകാന്‍ ഡിവിഷന്‍ ബെഞ്ച് നിര്‍ദേശിച്ചത്. സുധാകരന്‍ മാപ്പപേക്ഷ നല്‍കിയിരുന്നെങ്കിലും നേരിട്ട് ഹാജരാകാതെ മാപ്പപേക്ഷ അംഗീകരിക്കില്ലെന്ന് കോടതി വ്യക്തമാക്കിയിരുന്നു.
ഷുഹൈബ് വധക്കേസിൽ സിബിഐ അന്വേഷണ ആവശ്യം നിരസിച്ച കോടതി വിധിക്കെതിരായ സുധാകരന്‍റെ പരാമർശമാണ് കോടതിയലക്ഷ്യ കേസിന് ആധാരം. ജഡ്ജിമാരെ അപകീർത്തിപ്പെടുത്തുന്നതും കോടതിയുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നതുമായ പരാമർശങ്ങൾ നടത്തിയെന്നാണ് ആരോപണം.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം