സ്വർണ്ണ പൊട്ടിച്ചു കാർ തട്ടിയെടുത്ത കേസിലെ പ്രതി റിമാൻഡിൽ : പ്രാദേശിക നേതാവല്ല, പാർട്ടിയുമായി ബന്ധമില്ലെന്ന് ബി.ജെ.പി കണ്ണൂർ ജില്ലാ നേതൃത്വം



കണ്ണൂർ:കണ്ണൂർ - കാസർകോട് ഡ ദേശീയ പാതയിൽ എടാട്ട് കാർ യാത്രികരെ തട്ടികൊണ്ടുപോയി സ്വർണ്ണ കവർച്ച നടത്തി മുങ്ങിയ സ്വർണ്ണം പൊട്ടിക്കൽ സംഘത്തിലെ മുഖ്യ പ്രതി റിമാൻഡിൽ.
കീച്ചേരി അഞ്ചാംപീടിക പാറക്കടവ് സ്വദേശിയുമായ പി. സനു സന്തോഷിനെ (36) യാണ് റൂറൽ ജില്ലാ പോലീസ് മേധാവി രൂപീകരിച്ചപ്രത്യേക അന്വേഷണ സംഘം അറസ്റ്റു ചെയ്തത്. വെള്ളിയാഴ്ച്ച രാത്രിയോടെഅറസ്റ്റു രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തത്. സ്വർണ്ണം പൊട്ടിക്കൽ സംഘത്തിൻ്റെ രണ്ടു കാറുകളും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.സനു സന്തോഷ് പാനൂരിലെ സ്വർണ്ണം പൊട്ടിക്കൽ സംഘത്തിലെ കണ്ണിയായിരുന്നുവെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. റൂറൽ ജില്ലാ പോലീസ് മേധാവിയുടെ പ്രത്യേക സംഘമാണ് കേസന്വേഷിക്കുന്നത്.സ്വർണ്ണം പൊട്ടിക്കൽ സംഘത്തിനു പയ്യന്നു രുമായി നല്ല ബന്ധമുള്ളതായി സമീപകാല സംഭവങ്ങൾ വ്യക്തമാക്കുന്നു.. ഈ മാസം രണ്ടിന് ചൊവ്വാ ഴ്ച പുലർച്ചെയാണ്വർഷങ്ങളായി തലശേരി ചിറക്കരയിൽ താമസിക്കുന്ന സ്വർണ്ണവ്യാപാരിമഹാരാഷ്‌ട്ര സാംഗ്ലിസ്വദേശികുമാർ ജലന്തർ നിഗത്തെയും കുടുംബത്തെയുമാണ് രണ്ട് ഇന്നോവയിലെത്തിയ സംഘം പയ്യന്നൂർ എടാട്ട് ദേശീയ പാത സർവ്വീസ് റോഡിൽ വെച്ച് പിന്തുടർന്ന് മാതമംഗലം റോഡിൽ പിലാത്തറ കോ-ഓപ്പറേറ്റീവ് കോളേജിന് സമീപത്തെ ആളൊഴിഞ്ഞ സ്ഥലത്ത് കാര്‍ കൊണ്ടുപോയി ആക്രമിച്ച ശേഷം 25 ഗ്രാം സ്വർണ്ണവുമായി കവർച്ച സംഘം കടന്നു കളഞ്ഞതെന്നാണ് പരാതി പക്ഷേ സംഭവത്തിൽ ദുരൂഹതയുണ്ട്.കാറിൽ ഇയാളുടെ ഭാര്യയും രണ്ടു മക്കളും ഡ്രൈവറുമാണുണ്ടായിരുന്നത്. ഇതിനിടെ
പിലാത്തറയിൽ സ്വർണ്ണ വ്യാപാരിയെയും കുടുംബത്തെയും ആക്രമിച്ച് കവർച്ച നടത്തിയ സംഭവത്തിൽ പിടിക്കപ്പെട്ട പ്രതികൾ ആരുംതന്നെ ബിജെപി പ്രാദേശിക നേതാക്കളോ പ്രവർത്തകർ പോലുമോ അല്ലെന്ന്
ബിജെപി കണ്ണൂർ നോർത്ത് ജില്ലാ പ്രസിഡൻറ് കെ കെ വിനോദ്കുമാർ വാർത്താ കുറിപ്പിൽ അറിയിച്ചു. പ്രതികളെന്ന് പറയുന്നവരുമായി ബിജെപിയെ ചേർത്തുവെച്ച് പ്രചരണം നടത്തുന്നതിൽ ശക്തമായി പ്രതിഷേധം രേഖപ്പെടുത്തുന്നു. അടിസ്ഥാനരഹിതമായ പ്രചരണത്തിന് പിന്നിൽ അന്വേഷണത്തിന് നേതൃത്വം കൊടുക്കുന്ന പോലീസുകാരാണ്. ഈ പോലീസുകാർക്ക് മറ്റു രാഷ്ട്രീയ പാർട്ടികളോടുള്ള വിധേയത്വമാണ് ബിജെപിയെ ഈ സംഭവത്തിൽ വലിച്ചിഴക്കാൻ പ്രേരിപ്പിക്കുന്നതെന്നും കെ കെ വിനോദ് കുമാർ അറിയിച്ചു.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം