വാർത്തകളുടെ സാന്നിദ്ധ്യമാകാൻ ഇനിയില്ല :വി എൻ അൻസലിന് കണ്ണൂരിൻ്റെ അന്ത്യാഞ്ജലി
കണ്ണൂർ: കണ്ണൂരിലെ മുതിർന്ന മാധ്യമപ്രവർത്തകൻ വി എൻ അൻസലിന് നാടിൻ്റെ യാത്രാമൊഴി. പോണ്ടിച്ചേരി മെഡിക്കൽ കോളേജിൽ നിന്നും അസുഖ ബാധിതനായി മരണ മടഞ്ഞ അൻസലിൻ്റെ ഭൗതികശരീരം ശനിയാഴ്ച്ച വൈകിട്ട് നാല് മണിയോടെ കുറുവയിലെ വീട്ടിൽ പൊതുദർശനത്തിന് വെച്ചു. തുടർന്ന് മയ്യത്ത് നമസ്‌കാരത്തിന് ശേഷം വൈകിട്ട് ആറിന് വളപട്ടണം മന്ന ഖബർസ്ഥാനിൽ വൻ ജനാവലിയുടെ സാന്നിദ്ധ്യത്തിൽ കബറടക്കി . നൂറ് കണക്കിനാളുകൾ കുറുവയിലെ വീട്ടിലും വളപട്ടണം മന്നയിലെ പള്ളി അങ്കണത്തിലുമായി അന്തിമോ ചാരമർപ്പിക്കാൻ എത്തിയിരുന്നു. എം എ എൽ മാരായ ടി ഒ മോഹനൻ, കെ വി സുമേഷ്, കണ്ണൂർ കോർപററേഷൻ ഡെപ്യൂട്ടി മേയർ കെപി താഹിർ, പത്രപ്രവർത്തക യൂനിയൻ സംസ്ഥാന കമ്മിറ്റിയംഗങ്ങളായ സി. നാരായണൻ, പ്രശാന്ത് പുത്തലത്ത്, ജില്ലാ പ്രസിഡൻ്റ് സി സുനിൽകുമാർ, എക്സിക്യുട്ടീവ് അംഗം ശ്രീജിത്ത് പരിയാരം, അബ്ദുൽ മുനീർ തുടങ്ങിയവർ അന്തിമോപചാരമർപിച്ചു. വളപട്ടണത്തെ പരേതനായ കെ എൽ അബ്ദു സലാമിൻ്റെയും വി എൻ സുബൈദയുടെയും മകനാണ് അൻസൽ ഭാര്യ : തസ്ലീ ന .മക്കൾ: സാലിയ, ഹഷ് ബിൽ.സഹോദരി അസ്ഫല .
മൂന്ന് പതിറ്റാണ്ടിലേറെ നീണ്ടുനിൽക്കുന്ന മാധ്യമപ്രവർത്തന അനുഭവപരിചയമുള്ള അപൂർവ്വ വ്യക്തിത്വമായിരുന്നു അൻസലിൻ്റെയത് . ചന്ദ്രിക ദിനപത്രത്തിൻ്റെ കണ്ണൂർ ബ്യൂറോ ചീഫായി ദീർഘകാലം പ്രവർത്തിച്ച അദ്ദേഹം ചെയ്ത പൊളിറ്റിക്കൽ സ്‌റ്റോറികൾ രാഷ്ട്രീയ രംഗത്ത് ചർച്ചയായിരുന്നു പാർട്ടി ഗ്രാമങ്ങളിലെ കള്ളു വോട്ടുകൾ വരുന്ന വഴികളെ കുറിച്ചുള്ള പരമ്പര ഏറെ ചർച്ചയായിരുന്നു മികച്ച ഗുസ്‌തി താരവും സ്പോർട്സ് റിപ്പോർട്ടിങ്ങിൽ കഴിവ് തെളിയിച്ച പ്രതിഭയുമായിരുന്നു അൻസൽ .മികച്ച വായനക്കാരനും എഴുത്തിനോടുള്ള അഭിനിവേശവും മൂർച്ചയേറിയ ഭാഷാശൈലിയും അദ്ദേഹത്തെ വ്യതിരക്തനാക്കിയിരുന്നു അടുത്തിടെ കണ്ണാടി പറമ്പിലെ ദളിത് ഓട്ടോ ഡ്രൈവർ ചിത്ര ലേഖയെ കുറിച്ച് ഒരു ദളിത് ഓട്ടോ ഡ്രൈവറുടെ ജീവിതമെന്ന പുസ്തകം എഴുതിയിരുന്നു എഴുത്തിൽ കൂടുതൽ സജീവമാകാനിരിക്കെയാണ് മരണം തട്ടിയെടുത്തത്. കണ്ണൂരിൽ നിന്നും പ്രസിദ്ധീകരിച്ച ചിക്കാഗോ വിലൂടെയായിരുന്നു വളപട്ടണം സ്വദേശിയായ അൻസൽ പത്രപ്രവർത്തന രംഗത്തുവരുന്നത് പിന്നീട് ചന്ദ്രികയിലെത്തി. ഏറെക്കാലം ചന്ദ്രികയിൽ ജോലി ചെയ്തതിനു ശേഷമാണ് കണ്ണൂർ, മെട്രോ, മംഗളം എന്നീ പത്രങ്ങളിലെത്തുന്നത് പിന്നീട് ഓൺലൈൻ മാധ്യമ രംഗത്തും സജീവമായിരുന്നു. പത്രപ്രവർത്തക യൂനിയൻ് സംസ്ഥാന ട്രഷറർ. കണ്ണൂർ പ്രസ് ക്ളബ്ബ് സെക്രട്ടറി എന്നീ ചുമതലകളും വഹിച്ചിട്ടുണ്ട് മികച്ച ട്രേഡ് യൂനിയൻ നേതാവായ അൻസർ ഒട്ടേറെ സമര പരിപാടികൾക്കും സംഘടനാ പ്രവർത്തനങ്ങൾക്കും ചുക്കാൻ പിടിച്ചിട്ടുണ്ട്. ചന്ദ്രിക പത്രം നടത്തിയ മുൻ ജീവനക്കാരുടെ സംഗമത്തിലാണ് ഏറ്റവും ഒടുവിൽ പങ്കെടുത്തത്.
Comments
Post a Comment