ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് മുൻപിൽ തൂൺ: യാത്രക്കാർക്ക് അസൗകര്യമുണ്ടാക്കുന്നു


പാനേരിച്ചാൽ : ചക്കരക്കൽ - മൂന്ന് പെരിയ റോഡിലെ മുക്കിലെ പീടികയിൽ ടെലഫോൺ കേബിൾ തൂൺ അപകടഭീഷണി ഉയർത്തുന്നു. ബസ് കാത്തിരിപ്പ്മുൻപിലാണ് തൂൺ സ്ഥിതി ചെയ്യുന്നത്. ഇതുകാരണം ബസുകൾ സ്‌റ്റോപ്പിൽ നിന്നും അൽപ്പം മാറിയാണ് നിർത്തുന്നത്. ഇതു വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള യാത്രക്കാർക്ക് കയറി ഇറങ്ങാനും ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ട് കൊടുംവളവായതിനാൽ ഇരു ചക്ര വാഹനങ്ങൾ ഉൾപ്പെടെ ഈ തൂണിലിടിക്കാനും സാദ്ധ്യതയുണ്ട്. എത്രയും പെട്ടെന്ന് അപകടകരമായ നിലയിൽ ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് മുൻപിൽ സ്ഥിതി ചെയ്യുന്ന തൂൺ മാറ്റണമെന്നാണ് യാത്രക്കാരുടെ ആവശ്യം.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം