പയ്യാമ്പലം ബീച്ച് റോഡിലെ തട്ടുകടകളും ബങ്കുകളും ഒരാഴ്ചക്കുള്ളില്‍ നീക്കാൻ കണ്ണൂർ കോർപറേഷൻ മേയറുടെ നിർദ്ദേശം


കണ്ണൂർ: ഗതാഗതക്കുരുക്ക്, വെള്ളത്തിന്‍റെ ഗുണനിലവാരപ്രശ്നങ്ങള്‍, ശുചിത്വമില്ലായ്മ, പകര്‍ച്ചവ്യാധി ഭീഷണികള്‍ എന്നിവ കണക്കിലെടുത്ത് പയ്യാമ്പലം ബീച്ച് റോഡിലെ മുഴുവന്‍ തട്ടുകടകളും ബങ്കുകളും പെട്ടികളും ഒരാഴ്ചക്കുള്ളില്‍ നീക്കം ചെയ്യുന്നതിന് കോര്‍പ്പറേഷന്‍ ആരോഗ്യവിഭാഗത്തിന് മേയര്‍ ടി ഇന്ദിര നിര്‍ദ്ദേശം നല്‍കി.
പയ്യാമ്പലം ബീച്ച് റോഡിലെ അനധികൃത തട്ടുകടകള്‍ കാരണം ബീച്ച് റോഡില്‍ വാഹനഗതാഗതം പലപ്പോഴും തടസ്സപ്പെടുന്ന അവസ്ഥ ഉണ്ടാകുന്നു. ബീച്ചില്‍ അപകടങ്ങള്‍ ഉണ്ടാകുമ്പോള്‍ പോലീസ്, ഫയര്‍പോഴ്സ്, ആംബുലന്‍സ്, മറ്റ് രക്ഷാ പ്രവർത്തനങ്ങള്‍ എന്നിവക്ക് എത്തിച്ചേരുന്നതിന് തടസ്സമുണ്ടാകുന്നതായും മേയർ ചൂണ്ടിക്കാട്ടി. 
പരാതിക്കിടയാക്കിയപെട്ടിക്കടകളും ബങ്കുകളും  ഉടമസ്ഥര്‍ സ്വമേധയാ നീക്കം ചെയ്യണമെന്നും അല്ലാത്ത പക്ഷം കോര്‍പ്പറേഷന്‍ നീക്കം ചെയ്ത് ലേലം ചെയ്ത് കൈയ്യൊഴിയുന്നതാണെന്നും മേയര്‍ പി. ഇന്ദിരഅറിയിച്ചു.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം