ശാസ്ത വിപിന് ജന്മ നാടിന്റെ സ്വീകരണം
തോട്ടട : സേലത്ത് വച്ച് നടന്ന ദേശീയ തയ്ക്കൊണ്ടോ മത്സരത്തിൽ സബ്ജൂനിയർ പെൺകുട്ടികളുടെ വിഭാഗത്തിൽ വെള്ളിമെഡൽ നേടിയ കിഴുന്നയിലെ ശാസ്ത വിപിന് തോട്ടടയിൽ ഊഷ്മളമായ സ്വീകരണം നൽകി. കിഴുന്ന സമന്വയ വായനശാല ആന്റ് ഗ്രന്ഥാലയം,കലാ ഗ്രാമം തോട്ടട, ദിനേശ് ക്ലബ്ബ് എന്നിവയുടെ ആഭിമുഖ്യത്തിൽ നടന്ന സ്വീകരണ ചടങ്ങ് പി. പ്രകാശൻ ഉദ്ഘാടനം ചെയ്തു. കെ ലതീഷ് അധ്യക്ഷനായി. രവീന്ദ്രൻ കിഴുന്ന, കെ പ്രദീപ്, പി കെ രാജൻ, എ. പ്രണവ്, ജനു ആയിച്ചാൻകണ്ടി, പി പി സതീശൻ, ശില്പ പ്രകാശ്,സത്യൻ എടക്കാട്, സി.കെ സതീശൻ വിപിൻ എന്നിവർ സംസാരിച്ചു.( ഫോട്ടോ: സേലത്ത് നടന്ന ദേശീയ തയ്ക്കൊണ്ടോ മത്സരത്തിൽ വെള്ളി മെഡൽ നേടിയ ശാസ്ത വിപിന് പി പ്രകാശൻ ഉപഹാരം നൽകുന്നു)
Comments
Post a Comment