ഷാപ്പിലെ മീൻ തല കറിയിൽ നിന്ന് വിഷബാധയേറ്റ് യുവാവ് മരിച്ചു: ഷാപ്പുടമയ്ക്കെതിരെ കേസെടുത്തു


കോട്ടയം:കോട്ടയത്ത് യുവാവ് ഭക്ഷ്യവിഷബാധയേറ്റ് മരിച്ച സംഭവത്തിൽ ഷാപ്പ് ഉടമ ഉൾപ്പെടെയുള്ളവരെ പ്രതി ചേർത്ത് പൊലീസ് കേസെടുത്തു. പരിപ്പ് തൊള്ളായിരം ഷാപ്പ് ലൈസൻസി , മാനേജർ , കുക്ക് എന്നിവർക്ക് എതിരെയാണ് കേസ്. ഇവർക്കെതിരെ മനപൂർവ്വമല്ലാത്ത നരഹത്യ വകുപ്പ് ചുമത്തിയാണ് കേസെടുത്തത്.
കോട്ടയം വെസ്‌റ്റ് പൊലീസാണ് എഫ് ഐ ആർ രജിസ്റ്റർ ചെയ്തത്. പുതിയ വകുപ്പു ചേർത്ത കാര്യങ്ങൾ ഉൾപ്പെടുത്തി പൊലീസ് കോടതിയിൽ റിപ്പോർട്ട് നൽകി. ഷാപ്പിൽ നിന്നും മീൻതലക്കറി വാങ്ങി കഴിച്ചതിനു പിന്നാലെ അവശതയിലായ കുമരകം സ്വദേശി ജ്യോതിഷ് ഇന്നലെയാണ് മരിച്ചത്. ജ്യോതിഷിൻ്റെ സുഹൃത്തുക്കൾ ആശുപത്രിയിൽ തുടരുകയാണ്.
മീൻതലക്കറി തന്നെയാണ് മരണ കാരണമെന്ന് ആദ്യമേ കുടുംബം ആരോപിച്ചിരുന്നു. കാരണം തലക്കറി കഴിക്കാത്തവർക്ക് യാതൊരു പ്രശ്നവുമുണ്ടായിരുന്നില്ല. പിന്നീട് പ്രാഥമിക പോസ്റ്റുമാർട്ടം റിപ്പോർട്ടിലും വിഷബാധ ഉള്ളിൽ ചെന്നതായി കണ്ടെത്തിയിരുന്നു. പിന്നീട് കൃത്യമായ പരിശോധനകൾക്ക് ഒടുവിലാണ് പൊലീസ് ഇവർക്കെതിരെ കോസ് എടുത്തത്.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം