വെള്ളച്ചാലിൽ വീട്ടിൽ നിന്നും വിദ്യാർത്ഥിയുടെ സൈക്കിൾ മോഷണം പോയതായി പരാതിയിൽ പൊലിസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു
പെരളശേരി:വെള്ളച്ചാലിൽ വീട്ടിൽ സൂക്ഷിച്ച
പെരളശേരി എ.കെ ജി സ്മാരക ഹയർ സെക്കൻഡറിസ്കൂൾ വിദ്യാർത്ഥിയുടെ വിലയേറിയ സൈക്കിൾ മോഷണം പോയതായി പരാതി.വെള്ളച്ചാൽ സ്വദേശിയായ വിദ്യാർത്ഥിയുടെ വീടിന്റെ കാർ പോർച്ചിൽ സൂക്ഷിച്ചിരുന്ന സൈക്കിളാണ് അജ്ഞാതൻ കഴിഞ്ഞ ദിവസം മോഷ്ടിച്ചത്.വാങ്ങി ഒരു വർഷത്തെ ഉപയോഗം പോലും തികയാത്ത 'ആംസ്റ്റർഡാം' കമ്പനിയുടെ 'ആൽഫ 27.5' മോഡൽ സൈക്കിളാണ് നഷ്ടപ്പെട്ടത്.സംഭവത്തിൽ വിദ്യാർത്ഥിയുടെ കുടുംബം ചക്കരക്കൽ പോലീസ് സ്റ്റേഷനിൽ പരാതി നൽകി. മോഷണം നടന്ന സ്ഥലത്ത് പോലീസ് പരിശോധന നടത്തി. ഈ സൈക്കിളിനെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവരോ, അജ്ഞാതരായ ആരെങ്കിലും സൈക്കിളുമായി പോകുന്നത് ശ്രദ്ധയിൽപ്പെട്ടവരോ ഈ നമ്പറിൽ ബന്ധപ്പെടണമെന്ന് പൊലിസ് അറിയിച്ചു. ഫോൺ: 9496233935
Comments
Post a Comment