കോട്ടൂർ ഇ.എം.എസ് വായനശാല ഉന്നത വിജയികളെ അനുമോദിച്ചു
കാടാച്ചിറ: കോട്ടൂർ ഇ എം എസ് സ്മാരക വായനശാല, റെഡ് സ്റ്റാർ ക്ലബ്ബ്, ഡി.വൈ.എഫ്.ഐ കാടാച്ചിറ ബി യൂനിറ്റ് എന്നിവയുടെ ആഭിമുഖ്യത്തിൽ LSS,USS,SSLC,+2, CBSE പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. കടമ്പൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.ഗിരിശൻ അനുമോദന സദസ്സ് ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡണ്ട് എം.കെ ഉദയഭാനു അദ്ധ്യക്ഷത വഹിച്ചു. നേതൃസമിതി കൺവീനർ കെ.സി വിനോദൻ മാസ്റ്റർ, കെ.സതീഷ് ബാബു, സി.സുധർമ്മ ടീച്ചർ സംസാരിച്ചു. വായനശാല സെക്രട്ടറി കെ.ഹരീശൻ സ്വാഗതവും ഷിബിൻ ഐ.പി നന്ദിയും പറഞ്ഞു.
Comments
Post a Comment