ആദ്യ കളിയിൽ ആരാധകരെ നിരാശപ്പെടുത്തി റോണോ :കോംഗോ സമനിലയിൽ തളച്ചു


ന്യൂയോർക്ക്:ലോക ജേതാക്കളാകാൻ എത്തിയ ക്രിസ്ത്യാനോ റൊണാൾഡോയെയും സംഘത്തെയും ആദ്യ ഗ്രൂപ്പ് പോരാട്ടത്തിൽ സമനിലയിൽ തളച്ച് ആഫ്രിക്കൻ ശക്തികളായ കോംഗോ. ഹ്യുസ്റ്റണിൽ നടന്ന കെ ഗ്രൂപ്പ് മത്സരത്തിൽ ഇരു ടീമുകളും ഓരോ ഗോൾ വീതം അടിച്ച് സമനിലയിൽ പിരിഞ്ഞു.കളിയുടെ ആറാം മിനുട്ടിൽ തന്നെ നെറ്റോ നൽകിയ ക്രോസ്സ് ബോക്സിൽ വച്ച് ജാവോ നേവ്സ് കോംഗോ ഗോൾ പോസ്റ്റിലേക്ക് ഹെഡ് ചെയ്ത് പറങ്കിപ്പടയ്ക്ക് ലീഡ് നൽകി. എന്നാൽ അത്ര നേരം പ്രതിരോധിച്ച് കളിച്ച കോംഗോ ഗോൾ വഴങ്ങിയതോടെ ശൈലി മാറ്റിയത് കളിയുടെ വേഗഗതയെ തന്നെ സ്വാധീനിച്ചു
പ്രത്യാക്രമണങ്ങളുമായി പറങ്കികൾ ഞെട്ടിച്ച അവർ ആദ്യ പകുതിയിലെ അധികസമയത്ത് എതിരാളികളെ ഞെട്ടിച്ചു. പോർച്ചുഗീസ് ഗോൾമുഖത്തോട് ചേർന്ന് വിസാ തൊടുത്ത ഷോട്ട് പോർച്ചുഗീസ് ഗോളിയെ മറികടന്ന് പോസ്റ്റിൽ പതിച്ചു. രണ്ടാം പകുതിയിലും ഇരു ടീമുകളും മികച്ച നീഖനങ്ങൾ നടത്തി. കളിയുടെ 56ആം മിനുട്ടിൽ ക്യാൻസലോ അടിച്ച ഗോൾ റഫറി അനുവദിച്ചില്ല. പിന്നാലെ പന്തിന്റെ നിയന്ത്രണം കൂടുതൽ നേരം കൈക്കലാക്കി കോംഗോ പറങ്കിപ്പടയെ അക്ഷമരാക്കി. ഒടുവിൽ ഇരു ടീമുകളും ഓരോ പോയിന്റ് നേടി കളി അവസാനിപ്പിച്ചു.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം