കണ്ണൂർ നഗരത്തിലെ ഗതാഗത കുരുക്ക്: ടി ഒ മോഹനൻ എം എൽ എ പൊതുമരാമത്ത് വകുപ്പ് മന്ത്രിക്ക് നിവേദനം നൽകി


കണ്ണൂർ: കണ്ണൂർ നഗരത്തിലെയും പരിസര റോഡുകളിലെയും രൂക്ഷമായ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന്  ആവശ്യപ്പെട്ടു കൊണ്ട് കണ്ണൂർ എംഎൽഎ അഡ്വ. ടി ഒ മോഹനൻ  പൊതുമരാമത്ത് വകുപ്പ് മന്ത്രി പി കെ ബഷീറിന് നിവേദനം നൽകി.
ഗതാഗതക്കുരുക്കുമൂലം പ്രത്യേകിച്ച് മേലെ ചൊവ്വയിലെയും മറ്റു പ്രദേശങ്ങളിലെയും വ്യാപാരികളും വിദ്യാർത്ഥികളും തൊഴിലാളികളും ഉൾപ്പെടെ ഉള്ള പൊതുജനങ്ങൾ അനുഭവിക്കുന്ന കഷ്ടപ്പാടുകൾ എംഎൽഎ മന്ത്രിയെ നേരിട്ട് അറിയിച്ചു. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് നടപ്പിലാക്കിയ ദീർഘവീക്ഷണം ഇല്ലാത്ത അശാസ്ത്രീയമായ പദ്ധതികളാണ് ഗതാഗതക്കുരുക്ക് രൂക്ഷമാക്കിയതെന്നും നിവേദനത്തിൽ അറിയിച്ചു.
ഇതുസംബന്ധിച്ച് ജില്ലയിൽ ഉന്നതതല യോഗം വിളിച്ചു ചേർക്കാമെന്ന് മന്ത്രി ടി. ഒ മോഹനൻ എം എൽ എ ക്ക്‌ ഉറപ്പ് നൽകിയിട്ടുണ്ട്.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം