പാസ്‌പോര്‍ട്ട് യാത്രാരേഖ മാത്രം, പൗരത്വം തെളിയിക്കാനുള്ള രേഖയായി ഉപയോഗിക്കാനാകില്ല: വിദേശകാര്യമന്ത്രാലയം



ന്യൂഡൽഹി:പാസ്‌പോര്‍ട്ട് പൗരത്വം തെളിയിക്കാനുള്ള രേഖയല്ല എന്ന് വിദേശകാര്യമന്ത്രാലയം യാത്രാരേഖ മാത്രമാണെന്ന് വിശദീകരണം.വിദേശകാര്യ മന്ത്രാലയത്തിന്റെ പരാമര്‍ശത്തിനെതിരെ വിമര്‍ശനവുമായി പ്രതിപക്ഷം. പൗരത്വത്തിനായി ഏത് രേഖയാണ് ഉപയോഗിക്കേണ്ടത് എന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍. പാസ്‌പോര്‍ട്ട് പൗരത്വ രേഖയല്ല കോടതി തന്നെ നേരത്തെ പറഞ്ഞിട്ടുണ്ടെന്ന് ബിജെപിയും പ്രതികരിച്ചു. 
വിദേശ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നതിനും അന്താരാഷ്ട്ര തലത്തില്‍ ഒരു വ്യക്തിയുടെ ദേശീയത സാക്ഷ്യപ്പെടുത്തുന്നതിനും വേണ്ടിയാണ് പാസ്‌പോര്‍ട്ട്. പൗരത്വത്തിനുള്ള അന്തിമ തെളിവായി പാസ്‌പോര്‍ട്ടിനെ കണക്കാക്കാന്‍ കഴിയില്ല. പാസ്‌പോര്‍ട്ടില്‍ സൂചിപ്പിച്ചിരിക്കുന്നത് പോലെ ഈ രേഖ പൂര്‍ണമായും കേന്ദ്രസര്‍ക്കാറിന്റെ ഉടമസ്ഥതയിലുള്ളതാണ്. ആവശ്യപ്പെടുന്ന പക്ഷം സര്‍ക്കാരിലേക്ക് തിരികെ നല്‍കാന്‍ ഉടമസ്ഥന്‍ ബാധ്യസ്ഥന്‍ ആണ്. പാസ്പോര്‍ട്ട് സേവാ ദിനാചരണത്തോട് അനുബന്ധിച്ച് നടന്ന പരിപാടിയില്‍ വിദേശകാര്യ മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരാണ് ഇക്കാര്യം വ്യക്തമാക്കിയത്.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം