കുറുമാത്തൂരിൽ പുലിയിറങ്ങിയെന്ന് അഭ്യൂഹം: ജനം ഭീതിയിൽ



തളിപ്പറമ്പ്: കുറുമാത്തൂർ പഞ്ചായത്തിലെ പുലിയെ കണ്ടുവെന്ന് നാട്ടുകാർ സംശയം പ്രകടിപ്പിച്ച രണ്ട് സ്ഥലങ്ങളിൽ തളിപ്പറമ്പ് ഫോറസ്റ്റ് റേഞ്ച് ഓഫീസർസനൂപ് കൃഷ്ണൻ്റെ നേതൃത്വത്തിൽ
ഉദ്യോഗസ്ഥർ നിരീക്ഷണം നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എസ്. പി. രമേശൻ , വാർഡ് മെമ്പർ നൗഷാദ് പുതുക്കണ്ടം എന്നിവർ കൂടെയുണ്ടായിരുന്നു. രണ്ട് ദിവസങ്ങളിലായി അകത്തൂട്ട് ഭഗവതി ക്ഷേത്രത്തിനു സമീപവും തേർതലക്കടുത്തു മാണ് വന്യജീവിയെ കണ്ടത്. പരിശോധനയിൽ ഇത് പുലിയാവാൻ സാധ്യതയില്ല എന്നാണ് വനപാലകരുടെ അഭിപ്രായം. പ്രദേശത്ത് പുലിയിറങ്ങിയെന്ന അഭ്യുഹം ജനങ്ങളെ ഭീതിയിലാഴ്ത്തിയിട്ടുണ്ട്.
 സെക്ഷൻ ഫോറസ്റ്റ് ഓഫീസർമാരായ പി.വി.സജിത്ത്, പി .പി . രാജീവൻ, വാച്ചർമാരായ ഷാജി ബക്കളം, അജീഷ് എന്നിവരും പങ്കെടുത്തു.


.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം