വീണുകിട്ടിയ സ്വര്‍ണ്ണമാല ഉടമയെ കണ്ടെത്തി നല്‍കി റിട്ട: അധ്യാപകൻ മാതൃകയായി



 പയ്യന്നൂര്‍: വീണുകിട്ടിയ സ്വര്‍ണ്ണമാല വാര്‍ഡ് കൗണ്‍സിലറുടെ ഇടപെടലില്‍ ഉടമയെ കണ്ടെത്തി തിരിച്ച് നല്‍കി റിട്ട.അധ്യാപകന്‍ മാതൃകയായി. എട്ടിക്കുളം ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍നിന്നും വിരമിച്ച കാരയിലെ കെ.പി. സുരേന്ദ്രനാണ് മാതൃകയായത്.മകളോടൊപ്പം യാത്ര ചെയ്യുന്നതിനിടെയാണ് പയ്യന്നൂര്‍ കൊറ്റിയിലെ പാതയോരത്ത് നിന്ന് സുരേന്ദ്രന് ഒന്നേകാല്‍ പവനോളം തൂക്കമുള്ള സ്വര്‍ണ്ണമാല വീണുകിട്ടിയത്. വീണുകിട്ടിയ മാല ഇദ്ദേഹം പയ്യന്നൂര്‍ പോലീസിലേല്‍പ്പിച്ച ശേഷം കാരയിലെ വാര്‍ഡ് കൗണ്‍സിലര്‍ സി.വൈശാഖുമായി ബന്ധപ്പെടുകയായിരുന്നു. കൗണ്‍സിലറുടെ ഇടപെടലിലാണ് മാലയുടെ ഉടമ കവ്വായിയിലെ സുധീഷ്മയാണെന്ന് മനസ്സിലായത് . മാല സുധീഷ്മയുടേതാണെന്ന് ഉറപ്പുവരുത്തിയശേഷം പയ്യന്നൂർപോലീസിന്റെ സാന്നിധ്യത്തില്‍ മാല ഉടമയ്ക്ക് കൈമാറി.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം