കൊലക്കേസ് പ്രതിയായ യുവാവ്അയൽവാസിയുടെ വീടും കാറും തകർത്തു .

 പഴയങ്ങാടി: കൊലക്കേസ് പ്രതിയായയുവാവ് മാരകായുധവുമായെത്തി അയൽവാസിയുടെ വീടും മുറ്റത്ത് നിർത്തിയിട്ട കാറും അടിച്ചു തകർത്തു.മാടായിവെങ്ങര ഹിന്ദു എൽ പി.സ്ക്കൂളിന് സമീപത്തെമുങ്ങത്ത് ഹൗസിൽ വേണുഗോപാലിന്റെ വീടിനും കാറിനും നേരെയാണ് അക്രമം നടന്നത്. ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയാണ് സംഭവം.സമീപവാസിയും സഹോദരനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയുമായ വിനോദ് കുമാർ (39) ആണ് അക്രമം നടത്തിയത്. വീടിൻ്റെ മുഴുവൻ ജനൽ ഗ്ലാസുകളും അടിച്ചു തകർത്ത നിലയിലാണ് മുറ്റത്ത് നിർത്തിയിട്ട കാറിൻ്റെ മുൻവശത്തെ ഗ്ലാസും അടിച്ചു തകർത്ത പ്രതി കുടിവെള്ള ടാങ്കും മുറ്റത്തുണ്ടായിരുന്ന വീട്ടു ഉപകരണങ്ങളും തകർത്തു.കിടപ്പ്മുറിയിലെ ജനൽ ഗ്ലാസുകൾ തകർക്കുന്ന ശബ്‌ദം കേട്ടാണ് കുടുംബം ഞെട്ടിയുണർന്നത്. വെളിച്ചം തെളിച്ചതോടെ പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു. ഏഴ് ലക്ഷം രൂപയുടെ നഷ്‌ടം കണക്കാക്കുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയപോലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തു.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം