മുൻ ചാംപ്യൻമാരായ ഉറുഗ്വേയെ സമനിലയിൽ തളച്ച് സൗദി അറേബ്യ
ന്യൂയോർക്ക്:മുൻ ചാമ്പ്യന്മാരായ ഉറുഗ്വേയെ ലോകകപ്പ് ഗ്രൂപ്പ് ഘട്ട പോരാട്ടത്തിൽ സമനിലയിൽ തളച്ച് സൗദി അറേബ്യ. മിയാമിയിൽ നടന്ന മത്സരത്തിൽ ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി പിരിഞ്ഞു. മത്സരത്തിന്റെ ആദ്യ പകുതിയിൽ മികച്ച മുന്നേറ്റങ്ങളുമായി തിളങ്ങിയ സൗദി അറേബ്യയാണ് ആദ്യം സ്കോർ ചെയ്തത്. കളിയുടെ 41-ാം മിനുറ്റിൽ പ്രതിരോധ താരം അബ്ദുല്ല അൽ അമ്രി നേടിയ ഗോളിലൂടെ സൗദി മുന്നിലെത്തി.കോർണർ കിക്കിൽ നിന്നും ലഭിച്ച പന്ത് താരം ഗോൾവലയിലേക്ക് നിറയൊഴിക്കുകയായിരുന്നു.
എന്നാൽ രണ്ടാം പകുതിയിൽ കളിയുടെ ഗതി തന്നെ മാറി. നിരന്തരമായ ആക്രമണങ്ങളിലൂടെ ഉറുഗ്വേ സൗദിയുടെ പെനാൽറ്റി ബോക്സിനുള്ളിൽ നിരവധി അവസരങ്ങൾ സൃഷ്ടിച്ചു. ഫെഡറിക്കോ വാൽവെർഡെയുടെ നേതൃത്വത്തിൽ നിരവധി അവസരങ്ങൾ സൃഷ്ടിച്ചെങ്കിലും സൗദി ഗോൾകീപ്പർ മുഹമ്മദ് അൽ-ഒവൈസ് മികച്ച സേവുകളിലൂടെ ടീമിനെ രക്ഷിച്ചു.എന്നാൽ കളിയുടെ 80-ാം മിനിറ്റിൽ ഉറുഗ്വേ സമനില പിടിച്ചു. സൗദി പ്രതിരോധത്തെ തകർത്ത് മാക്സി അറൗഹോ iതിരളിയുടെ വല കുലുക്കി. പിന്നാലെ വിജയഗോളിനായി ഇരുടീമുകളും ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു.
Comments
Post a Comment