വൈഭവ് സൂര്യവംശിയോട് “വീട്ടിലേക്ക് പോകാൻ” പറഞ്ഞ് ശ്രീലങ്കൻ താരം, സൂപ്പർ ഓവറിലെ നാടകീയ തോൽവിക്ക് പിന്നാലെ കൈയാങ്കളി



ജാഫ്ന ശ്രീലങ്കയിൽ നടന്ന ത്രിരാഷ്ട്ര പരമ്പരയിലെ നാലാമത്തെ മത്സരത്തിൽ ശ്രീലങ്ക എക്കെതിരെ സൂപ്പർ ഓവറിൽ നാടകീയ തോല്‍വി ഏറ്റുവാങ്ങി ഇന്ത്യ. പിന്നാലെ ഇന്ത്യൻ താരങ്ങളും ശ്രീലങ്കൻ താരങ്ങളും തമ്മില്‍ കൈയാങ്കളിയും അരങ്ങേറി. ജയിക്കാൻ 17 റൺസ് വേണ്ടിയിരുന്ന സൂപ്പര്‍ ഓവറില്‍ 9 റണ്‍സ് നേടാനേ ഇന്ത്യ എ ടീമിന് ആയുള്ളൂ.
ആതിഥേയർ വിജയിച്ചതോടെ സൂപ്പർ ഓവറിനുശേഷം, മത്സരത്തിൽ ശ്രദ്ധാകേന്ദ്രമായ 15കാരൻ സൂര്യവംശിയോട് ഒരു ശ്രീലങ്കൻ താരം ചില വാക്കുകൾ പറഞ്ഞതാണ് പ്രശ്നനത്തിന് വഴിവെച്ചത്. പ്രകോപിതനായ വൈഭവ് ശ്രീലങ്കൻ താരത്തെ ചെറുതായി തള്ളി. ക്രിക്ക്ബസിലെ ഒരു റിപ്പോർട്ട് അനുസരിച്ച്, ശ്രീലങ്ക എ കളിക്കാരൻ വിശെൻ ഹലംബഗെ സൂര്യവംശിയോട് “മത്സരം കഴിഞ്ഞു… ഇനി നീ വീട്ടിലേക്ക് പോകൂ…” എന്ന് പറയുകയായിരുന്നു. പിന്നാലെ ഇന്ത്യൻ ബാറ്റർ ദേഷ്യപ്പെടുകയും ഇരുതാരങ്ങളും പരസ്പരം ഉന്തുംതള്ളുന്ന നിലയിലേക്കെത്തി. ഉടൻ തന്നെ ഉദ്യോഗസ്ഥരും മറ്റ് കളിക്കാരും ഇടപെട്ടു.
മത്സരത്തിന് ശേഷം ശ്രീലങ്ക എ ഡ്രസ്സിംഗ് റൂമിൽ മൈതാനത്ത് നടന്നത് സംബന്ധിച്ച ചർച്ച നടത്തിയതായും റിപ്പോർട്ടിൽ പറയുന്നുണ്ട്. സ്റ്റേഡിയത്തിൽ ആവശ്യത്തിന് വെളിച്ചമില്ലാതിരുന്നിട്ടും സൂപ്പർ ഓവർ കളിച്ചതിനാൽ, ഡ്രസ്സിംഗ് റൂമിലെ ചിലർ ഇന്ത്യൻ ടീമിനോട് ക്ഷമാപണം നടത്തണമെന്ന് നിർദ്ദേശിച്ചതായും റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്.
അതേസമയം ഇരു ടീമുകളും 265 റണ്‍സ് വീതമെടുത്താണ് മത്സരം ടൈ ആയത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 49.2 ഓവറില്‍ 265 റണ്‍സിന് ഓള്‍ ഔട്ടായപ്പോള്‍ ശ്രീലങ്കയും അതേ പാത പിന്തുടർന്നു. പിന്നാലെ ഇന്ത്യൻ ക്യാപ്റ്റൻ തിലക് വര്‍മയുടെ അഭ്യര്‍ത്ഥന പ്രകാരമാണ് ഇരു ടീമുകളും സൂപ്പര്‍ ഓവര്‍ കളിക്കാന്‍ തയാറായതെന്നാണ് റിപ്പോർട്ട്. കുഗാതാസ് മാതുലന്‍ എറിഞ്ഞ സൂപ്പര്‍ ഓവറിലെ അവസാന പന്തില്‍ 7 റണ്‍സായിരുന്നു ഇന്ത്യയ്ക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത്. എന്നാൽ വൈഭവ് സൂര്യവംശി റണ്ണെടുക്കാതെ പുറത്തായപ്പോഴാണ് വിവാദമായ സംഭവങ്ങൾ അരങ്ങേറിയത്

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം