സൗദിയെ തകർത്ത് സ്പെയിനിൻ്റെ കളി മികവ്


ഹൂസ്റ്റൺ:സൗദി അറേബ്യയെ തകർത്ത് സ്പെയിനിൻ്റെ കളി മികവ്. യൂറോപ്യൻ ശക്തിയായ സപെയിനിന് കളിയിൽപൂർണ ആധിപത്യമായിരുന്നു. കൈയടക്കം കൊണ്ടും കോർഡിനേഷൻ കൊണ്ടും മികച്ച പ്രകടനം കാഴ്ചവെച്ച സ്പെയിൻ എതിരില്ലാത്ത നാല് ​ഗോളുകൾക്കാണ് സൗദിയെ തോൽപ്പിച്ചത്. എതിരാളികളെ തടുത്ത് നിർത്താനാകാതെ ​ഗ്രൗണ്ടിൽ കിതയ്ക്കുന്ന സൗദി അറേബ്യയെയായിരുന്നു  മത്സരത്തിൽ കണ്ടത്.
ഒന്നിന് പിറകെ ഒന്നായി തുടരെത്തുടരെ സ്പെയിൻ സൗദിയുടെ ​ഗോൾ വല കുലുക്കുകയായിരുന്നു. മുഴുവൻ സമയവും പന്ത് കയ്യടിക്കി വെച്ചത് സ്പെയിൻ താരങ്ങൾ തന്നെയാണ്. ആദ്യ ​ഗോൾ പിറന്നത് പത്താം മിനുട്ടിൽ . ലാമിൻ യമാലിന്റെ കാലിൽ നിന്നായിരുന്നു. പിന്നീട് ഇരുപത്തി ഒന്നാം മിനുട്ടിലും ഇരുപത്തി നാലാം മിനുട്ടിലും മൈക്കൽ ഒയാർസബാൽ മികച്ച രണ്ട് ​ഗോളുകൾ നേടി.
നാൽപ്പത്തി ഒൻപതാം മിനുട്ടിൽ ഹസ്സൻ അൽ തംബക്തിയുടെ കാലിൽ നന്നും വീണ അബദ്ധത്തിലുള്ള ഒരു സെൽഫ് ​ഗോളും സ്പെയിനിന് തുണയായി. ​ഗ്രൗണ്ടിൽ മികച്ച പ്രകടനം കാഴ്ച വെക്കുന്നതിൽ ഒരു ഘട്ടത്തിലും സൗദിക്ക് കഴിഞ്ഞിരുന്നില്ല.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം