കിഴുന്ന സൗത്ത് യുപി സ്കൂളിലെ ഒന്നാം ക്ളാസ് വിദ്യാർത്ഥികൾക്ക്പഠനോപകരണ കിറ്റ് വിതരണം നടത്തി
കിഴുന്ന: കിഴുന്ന സമന്വയ വായനശാല മുംബൈയിലെ എസ് എൻ എന്റർപ്രൈസസ് ഉടമ എ പി നാരായണൻ സംഭാവന ചെയ്ത നാലു വിദ്യാലയങ്ങളിലെ ഒന്നാം ക്ലാസിൽ പുതുതായി ചേർന്ന കുട്ടികൾക്ക് പഠനോപകരണ കിറ്റുകൾ വിതരണം ചെയ്തു. മുൻമന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. കിഴുന്ന സൗത്ത് യുപി സ്കൂളിൽ ലൈബ്രറി കൗൺസിൽ നേതൃസമിതി കൺവീനർ ജനു ആയിച്ചാൻകണ്ടി അധ്യക്ഷനായി. പ്രധാന അധ്യാപിക ആർ ബിന്ദു, എം ശിഹാബുദ്ദീൻ എന്നിവർ സംസാരിച്ചു. കിഴുന്ന സെൻട്രൽ എൽ പി സ്കൂളിൽ രവീന്ദ്രൻ കിഴുന്ന അധ്യക്ഷനായി. വി കെ മൃദുല,എംവി ലക്ഷണൻ, ശിവദാസൻ, ധന്യ പ്രവീൺ, പി നിഖില എന്നിവർ സംസാരിച്ചു. കിഴുന്ന എൽ പി സ്കൂളിൽ കെ പ്രേമരാജൻ അധ്യക്ഷനായി. സി.ധന്യ, കെ ജൂലി എന്നിവർ സംസാരിച്ചു. ചിറക്കുതാഴെ എൽ പി സ്കൂളിൽ എം ശിഹാബുദ്ധീൻ അധ്യക്ഷനായി. എൻ വി സ്വർണലത,കെ ശൈലജ എന്നിവർ സംസാരിച്ചു.
Comments
Post a Comment