ബർണശേരിയിൽ നിരോധിത പുകയില ഉൽപന്നങ്ങളുമായിയു പി സ്വദേശികൾ പിടിയിൽ
കണ്ണൂർ: നിരോധിത പുകയില ഉൽപ്പന്നങ്ങളുടെ വൻ ശേഖരവുമായി കണ്ണൂർ നഗരത്തിലെ ബർണ്ണശ്ശേരിയിൽ രണ്ട് ഉത്തർപ്രദേശ് സ്വദേശികൾ പോലീസ് പിടിയിലായി.
ബർണ്ണശ്ശേരിയിൽ വിദ്യാർത്ഥികൾക്കും മറ്റുള്ളവർക്കും വിൽപ്പന നടത്തുന്നതിനായി പുകയില ഉൽപ്പന്നങ്ങൾ സൂക്ഷിച്ചിട്ടുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. പ്ലാസ്റ്റിക് ചാക്കുകളിൽ ഒളിപ്പിച്ച നിലയിലാണ് ഇവ കണ്ടെത്തിയത്. ഹാൻസ്, കൂൾ ലിപ്പ്, വിമൽ പാൻ മസാല തുടങ്ങിയവയാണ് പിടിച്ചെടുത്തത്. ഉത്തർപ്രദേശ് ബല്ലിയ സ്വദേശികളായ സുനിൽകുമാർ ചൗഹാൻ (34), സന്ദീപ് പത്വ (20) എന്നിവർക്കെതിരെ കണ്ണൂർ സിറ്റി പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കണ്ണൂർ സിറ്റി പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ സജീവന്റെ നേതൃത്വത്തിൽ എസ്.സി.പി.ഒ ജിബിൻ എം, സി.പി.ഒ വിനേഷ് ഡാൻസാഫ് സംഘവും ചേർന്നാണ് പുകയില ഉൽപ്പന്നങ്ങൾ പിടികൂടിയത്.
Comments
Post a Comment