കണ്ണൂരിൽ മൺസൂൺ മത്സ്യ സമൃദ്ധി; നൂറ് മേനിയായി മത്സ്യകൃഷി വിളവെടുപ്പ് നടത്തി


കണ്ണൂർ:ട്രോളിംഗ് നിരോധന കാലത്ത് മത്സ്യലഭ്യത ഉറപ്പുവരുത്താനും വിഷരഹിത മത്സ്യം ലഭ്യമാക്കുന്നതിനായി ജില്ലാ ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന മൺസൂൺ മത്സ്യസമൃദ്ധി 2026 പരിപാടിയുടെ ഭാഗമായി മത്സ്യകൃഷി വിളവെടുപ്പ് നടത്തി. 
കണ്ണൂർ മത്സ്യഭവൻ്റെ പരിധിയിലുള്ള തൃപ്പങ്ങോട്ടൂർ ഗ്രാമപഞ്ചായത്തിലെ വിനീഷ് കെ എന്ന കർഷകന്റെ ഫാമിലാണ് വിളവെടുപ്പ് നടത്തിയത്. വരാൽ, ആസാം വാള എന്നീ മത്സ്യങ്ങളാണ് പ്രധാനമായും വിളവെടുത്തത്. 
 തൃപ്പങ്ങോട്ടൂർ ഗ്രാമപഞ്ചായത്ത് മെമ്പർ കെ സി മുകുന്ദൻ അധ്യക്ഷനായ ചടങ്ങ് തൃപ്പങ്ങോട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഗഫൂർ മൂലശ്ശേരി ഉദ്ഘാടനം ചെയ്തു. 
വാർഡ് മെമ്പർ റജില, വിനീഷ് കെ, കെ സി കുമാരൻ മാസ്റ്റർ, ഫിഷറീസ് അസിസ്റ്റന്റ് എക്സ്റ്റൻഷൻ ഓഫീസർ സുലൈമാൻ എ. എ, പ്രൊജക്റ്റ്‌ കോർഡിനേറ്റർ സന്ധ്യ കെ, അക്വാകൾചർ പ്രമോട്ടർ സജിന എന്നിവർ സംസാരിച്ചു. അക്വാകൾച്ചർ പ്രമോട്ടർ റസീന പങ്കെടുത്തു.
കഴിഞ്ഞ മൂന്ന് വർഷമായി മത്സ്യകൃഷി മേഖലയിൽ സജീവമാണ് വിനീഷ്.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം