നിതിൻ രാജിൻ്റെ മരണം: ആത്മഹത്യ പ്രേരണാകേസിലെ മുഖ്യപ്രതി ഡോക്ടർ എം കെ റാമിനെ തേടി ക്രൈംബ്രാഞ്ച് അന്വേഷണ സംഘം ആന്ധ്രയിലെത്തി അന്വേഷണമാരംഭിച്ചു




കണ്ണൂർ : അഞ്ചരക്കണ്ടി യിലെ കണ്ണൂർസ്വാ ശ്രയ ഡെന്റൽ കോളജ് ഒന്നാം വർഷ ബിഡിഎസ് വിദ്യാർത്ഥി ആർ.എൽ.നിതിൻരാജിന്റെ മരണത്തിൽ ആത്മഹത്യാ പ്രേരണ ക്കുറ്റം ചുമത്തപ്പെട്ട ഒന്നാം പ്രതിയുംകോളജ് അധ്യാപകനായിരുന്ന ഡോ. എം.കെ.റാമിന്റെ ഒളിത്താവളം ക്രൈംബ്രാഞ്ച് സംഘം കണ്ടെത്തിയെങ്കിലും പ്രതിയെ പിടികൂടാൻ കഴിഞ്ഞില്ല. ഡോ എം.കെ റാമിൻ്റെ
മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതിനെ ത്തുടർന്ന് റാം ആന്ധ്രയിലെ ചിറ്റൂ രിലുള്ള ഒളിസങ്കേതത്തിലേക്ക
മാറുകയായിരുന്നു. മൂന്ന് ദിവസം മുൻപാണ് കണ്ണൂരിലെ ക്രൈം ബ്രാഞ്ച് സംഘം ചിറ്റൂരിലെത്തിയത് സംസ്ഥാനത്ത് ഏറെ
രാഷ്ട്രീയസ്വാധീനമുള്ള റാമി നെ പിടികൂടാൻ ആന്ധ്ര പൊലിസിന്റെ സഹായം അന്വേഷണ സംഘം തേടിയിട്ടുണ്ട്.
തിരുവനന്തപുരം ഉഴമലയ്ക്കൽ പുതുക്കുളങ്ങര ചാലക്കാട് തട ത്തരികത്തു വീട്ടിൽ വൈ.രാജൻ,സി.ആർ.ലത ദമ്പതികളുടെ മകൻ നിതിൻരാജ് കഴിഞ്ഞ ഏപ്രിൽ പത്തിനാണ് മെഡിക്കൽ കോളജ് കെട്ടിടത്തിൽനിന്നു ചാടിമരിച്ചത്.
റാമിൻ്റെ മുൻകൂർ ജാമ്യാപേക്ഷ കഴിഞ്ഞ12 നാണ് ഹൈ കോടതി തള്ളിയത്.
ചോദ്യംചെയ്യലിനും തടസ്സമില്ലെന്നും അധ്യാപകന്റെ അറസ്‌റ്റ് രേഖപ്പെടുത്താമെന്നും കോടതി പറഞ്ഞിരുന്നു.
സംസ്ഥാന ക്രൈംബ്രാഞ്ച് എസ്‌പി പി.ബാലകൃഷ്ണൻനാ യരുടെ മേൽനോട്ടത്തിലുള്ള സം ഘമാണ് കേസന്വേഷിക്കുന്നത്.
ഏപ്രിൽ 30 നാണ് കേസ് അന്വേഷണം സിറ്റി പൊലീസ് മുൻ കമ്മിഷ ണർ പി.നിധിൻരാജിന്റെ നേത്യ ത്വത്തിലുണ്ടായിരുന്ന പ്രത്യേക അന്വേഷണസംഘത്തിൽനിന്നും ക്രൈംബ്രാഞ്ചിനു കൈമാറിയത്. ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തിലുള്ള  സംഘമാണ് ചിറ്റൂരിലുള്ളത്. ഇതിനിടെ പൊലിസിൻ്റെ കണ്ണുവെട്ടിച്ച് മുങ്ങി നടക്കുന്ന ഡോക്ടർ എം കെ റാം സുപ്രീം കോടതിയിൽ നിന്നും മുൻകൂർജാമ്യം നേടാനുള്ള അണിയറ നീകങ്ങളും നടത്തുന്ന വിവരം പുറത്തു വന്നിട്ടുണ്ട്.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം