ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞു ;യുവാവിന് ദാരുണാന്ത്യം
ചെറുപുഴ: കമ്പല്ലൂരിൽഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞ് യുവാവ് മരിച്ചു. കമ്പല്ലൂർ അമ്പേച്ചാലിലെ നാഷണൽ ബോർവെൽസ് ഉടമ സജേഷാ(35)ണ് മരിച്ചത്.
ശനിയാഴ്ച വൈകിട്ട് 6:30ഓടെ അമ്പേച്ചാൽ ഇറക്കത്തിൽ സജേഷ് ഓടിച്ചിരുന്ന ഓട്ടോ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. കൂടെ ഉണ്ടായിരുന്ന കമ്പല്ലൂരിലെ ഓട്ടോ ഡ്രൈവർ യൂസഫിനെ പരിക്കുകളോടെ പരിയാരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
Comments
Post a Comment