ആറളം ഫാമിൽ വീണ്ടുംകാട്ടാന ആക്രമണം: വനപാലകർ സഞ്ചരിച്ച ജീപ്പ് തല കീഴായി മറിച്ചിട്ടു, ഓടി രക്ഷപ്പെട്ടതിനാൽ വൻ ദുരന്തമൊഴിവായി.
ഇരിട്ടി: സംസ്ഥനസർക്കാർ നിയന്ത്രണത്തിലുള്ള
ആറളം ഫാമിലെ ജനവാസ കേന്ദ്രങ്ങളിൽ കാട്ടാന ആക്രമണം തുടരുന്നു.വനംവകുപ്പ് ജീവനക്കാർ സഞ്ചരിച്ച ജീപ്പ് കാട്ടാന തകർത്തു. വാഹനത്തിന് ഉള്ളിലുണ്ടായിരുന്ന അഞ്ച് ജീവനക്കാർക്ക് പരിക്കുണ്ട്. ഇവരുടെ പരിക്ക് സാരമുള്ളതല്ലെന്നാണ് വിവരം. ശനിയാഴ്ച്ച പുലർച്ചെയാണ് സംഭവം. വനംവകുപ്പിന്റെ ജീപ്പിന് നേരെ ഓടിയടുത്ത കാട്ടാനയാണ് ജീപ്പ് തകർത്തത്. ആന വരുന്നത് കണ്ട് ജീവനക്കാർ വാഹനത്തിൽനിന്ന് ഇറങ്ങി ഓടിയതിനാൽ
വലിയ അപകടം ഒഴിവായി. ഇതിനിടെ വനത്തിലേക്ക് തുരുത്തിയിട്ടുംആറളം പൂക്കുണ്ട് മേഖലയിൽ കാട്ടാനയുടെ ശല്യം തുടരുകയാണ് രാത്രികാലങ്ങളിലും പുലർകാലങ്ങളിലും ആനകളെ തുരത്താൻ ആർ ആർ ടി സംഘം പട്രോളിങ് നടത്താറുണ്ട്. ആറളം മേഖലയിൽ പ്രശ്‌നക്കാരനായ മോഴയാനയാണ് വാഹനത്തിന് നേരെ അക്രമം അഴിച്ചുവിട്ടത് വാഹനത്തിലുണ്ടായിരുന്ന അഞ്ച് വനം വകുപ്പ് ജീവനക്കാർ തലനാരിഴയ്ക്കാണ് നിസാര പരുക്കുകളോടെ രക്ഷപ്പെട്ടത്. ഇതു വരെയായി 15 പേരാണ് ആറളം ഫാമിൽ കഴിഞ്ഞ കുറെക്കാലത്തിനിടെ കൊല്ലപ്പെട്ടത്. ആറളം ഫാമിൽ കാട്ടാനയുടെ ആക്രമണം തുടരുമ്പോഴും ആനമതിൽ ഉൾപ്പെടെയുള്ള പരിഹാര പദ്ധതികൾ പൂർത്തീകരിക്കാൻ ഇതുവരെ സർക്കാരിന് കഴിഞ്ഞിട്ടില്ലെന്ന പരാതി ആറളം ഫാംനിവാസികളാൽ ശക്തമാണ്. കണ്ണൂർ ജില്ലയിലെ മലയോരകേന്ദ്രങ്ങളിലെ ജനവാസ കേന്ദ്രങ്ങളിൽ കാട്ടാന ഉൾപ്പെടെയുള്ള വന്യജീവികൾ ഇറങ്ങുന്നതും സർക്കാരിന് തലവേദനയായിരിക്കുകയാണ്.
Comments
Post a Comment