കളത്തിലിറങ്ങട്ടെ ,തഹ്സീൻ മുഹമ്മദ് ജംഷീദ് :തലശേരിയിൽ പിൻതുണയുമായി ഫുട്ബോൾ ഷൂട്ടൗട്ട് മത്സരം നടത്തി
തലശേരി:ലോകകപ്പ് ഫുട്ബോളിൻ്റെ ചരിത്രത്തിൽ ആദ്യമായി ഖത്തർ ടീമിൽ ഉൾപ്പെട്ട തലശ്ശേരിയുടെ അഭിമാന ഭാജനമായ തഹ്സീൻ മുഹമ്മദ് ജംഷീദിന് വിജയാശംസകൾ അർപ്പിച്ച് തലശ്ശേരി സ്റ്റേഡിയത്തിൽ ഷൂട്ടൗട്ട് പ്രദർശന മത്സരം സംഘടിപ്പിച്ചു. തലശ്ശേരി റോവേഴ്സ് ഫുട്ബോൾ ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഷൂട്ടൗട്ടിൽ കുട്ടികൾക്ക് പുറമെ പ്രായ വ്യത്യാസമില്ലാതെ നിരവധിപേർ പങ്കെടുത്തു.
തലശ്ശേരി പോലീസ് സർക്കിൾ ഇൻസ്പെക്ടർ എൻ. പ്രജീഷ് ഉദ്ഘാടനം ചെയ്തു. റോവേഴ്സ് ക്ലബ്ബ് പ്രസിഡൻ്റ് അനിൽ എടത്തിൽ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻ്റ് വി.മുകുന്ദൻ സ്വാഗതം പറഞ്ഞു. സെക്രട്ടറി കെ.റഷീദ് , പി. മുഹമ്മദ് സുഹൈൽ, പി.കെ. സുരേഷ് , കെ എം. എസ് . ബാബു, കെ. സന്തോഷ് കുമാർ, കെ. കൃഷ്ണകുമാർ ,സി എ അബൂബക്കർ, കെ. വി. ഗോകുൽ ദാസ്, സി. ടി. കെ. അഫ്സൽ, അഫ്സൽ ആദിരാജ, വി. അസ്സു, പി. ഹനീഫ, ഖാലിദ്, സദാനന്ദൻ എന്നിവർ പങ്കെടുത്തു.
Comments
Post a Comment