വീണതായ്ക്കണ്ടിയെ ചോദ്യം ചെയ്യാൻ ഇഡി ചോദ്യാവലി തയ്യാർ


കൊച്ചി:സിഎംആര്‍എല്‍- എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ വീണ ടി യെ ചോദ്യം ചെയ്യാന്‍ വിശദമായ ചോദ്യാവലി തയാറാക്കി ഇ ഡി. സിഎംആര്‍എല്ലില്‍ നിന്ന് ലഭിച്ച 2.78 കോടി വിനിയോഗിച്ചതെങ്ങനെയെന്ന് വ്യക്തത വരുത്തും. പണം ഉപയോഗിച്ച് സ്വത്തുക്കള്‍ സമ്പാദിച്ചെങ്കില്‍ അത് കണ്ടുകെട്ടാനും നീക്കമുണ്ട്. ശശിധരന്‍ കര്‍ത്തയുടെ കമ്പനിയായ EicPLല്‍ നിന്നും ലക്ഷങ്ങള്‍ വായ്പ ലഭിച്ച സാഹചര്യവും തിരിച്ചടവും വീണക്ക് വിശദീകരിക്കേണ്ടിവരും. കുറ്റപത്രത്തിനൊപ്പമുളള 134 രേഖകള്‍ വേഗത്തില്‍ വേണമെന്നും എസ്എഫ്‌ഐയോട് ഇഡി ആവശ്യപ്പെട്ടു.


വീണയ്ക്ക് ഇന്നലെയാണ് ഇ ഡി സമന്‍സ് അയച്ചത്. വെള്ളിയാഴ്ച കൊച്ചി ആസ്ഥാനത്ത് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് വീണയടക്കം ഒന്‍പത് പേര്‍ക്ക് സമന്‍സ് അയച്ചത്.

വീണ.ടി , സിഎംആര്‍എല്‍ എംഡി ശശിധരന്‍ കര്‍ത്ത, മകന്‍ ശരണ്‍ എസ് കര്‍ത്ത, സിഎംആര്‍ എലിലെ പ്രധാന ഉദ്യോഗസ്ഥര്‍ തുടങ്ങിയ ഒന്‍പത് പേര്‍ക്കാണ് വെള്ളിയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ഇഡി സമന്‍സ് അയച്ചത്. പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ മകള്‍ വീണ രണ്ടുകോടി 78 ലക്ഷം രൂപ സി എം ആര്‍ എല്ലില്‍ നിന്ന് കൈപ്പറ്റിയത് ഏത് സേവനത്തിനാണ് ? ഈ തുക എന്തിനുവേണ്ടി ചെലവഴിച്ചു എന്നീ കാര്യങ്ങളാണ് പ്രധാനമായും അന്വേഷിക്കുന്നത്. ഈ കേസുമായി ബന്ധപ്പെട്ട് എസ്എഫ്‌ഐഒയുടെ കൈയിലുള്ള 134 രേഖകള്‍ ആവശ്യപ്പെട്ടുള്ള ഇഡി യുടെ ഹര്‍ജി കോടതി അംഗീകരിച്ചിരുന്നു. ഈ രേഖകളുടെയും റെയ്ഡില്‍ വീടുകളില്‍ നിന്ന് കണ്ടെത്തിയ ഡിജിറ്റല്‍ തെളിവുകളുടെയും അടിസ്ഥാനത്തില്‍ ആയിരിക്കും ചോദ്യം ചെയ്യല്‍.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം