വ്യാജ രേഖ ചമച്ച് ഫെഡറൽ ബാങ്ക് ഇടപാടുകാരുടെ 1.27 കോടി തട്ടിയെടുത്തതിന് ജീവനക്കാരൻ്റെ പേരിൽ കേസെടുത്തു




തളിപ്പറമ്പ്: വ്യാജരേഖയുണ്ടാക്കി ഫെഡറല്‍ബാങ്ക് തളിപ്പറമ്പ് ശാഖയില്‍ നിന്ന് നാല് ഇടപാടുകാരുടെ 1.27 കോടി രൂപ തട്ടിയെടുത്ത സ്‌കെയില്‍ വണ്‍ ഓഫീസറുടെ പേരില്‍ തളിപ്പറമ്പ് പോലീസ് കേസെടുത്തു.
ഇടുക്കി തൊടുപുഴ വെങ്ങാലൂരിലെ ഉദയഭവനില്‍ എം.അനൂപ്കൃഷ്ണന്റെ(29)പേരിലാണ് കേസ്.
അനൂപ്കൃഷ്ണന്‍ തളിപ്പറമ്പ് ശാഖയില്‍ ജോലി ചെയ്യുന്ന വേളയിൽ
ബാങ്ക് രേഖകള്‍ കൃത്രിമമായി ഉണ്ടാക്കി നാല് ഇടപാടുകാര്‍ക്ക് നല്‍കി അവരെ വിശ്വാസവഞ്ചന നടത്തി കൂടുതല്‍ ലാഭം ഉണ്ടാക്കിതരാമെന്ന് വിശ്വസിപ്പിച്ച് 1.27 കോടി രൂപ അവരുടെ അക്കൗണ്ടില്‍ നിന്ന് അനുപ്കൃഷ്ണന്റെ അക്കൗണ്ടിേലക്ക് ട്രാന്‍സ്ഫര്‍ ചെയ്യിപ്പിക്കുകയായിരുന്നു

2025 ജനുവരി മുതല്‍ 2026 ഫെബ്രുവരി വരെയാണ് തട്ടിപ്പ് നടന്നത്.
ഫെഡറല്‍ ബേങ്ക് തളിപ്പറമ്പ് ശാഖ മാനേജര്‍പാലകുളങ്ങര ഗൗരീനന്ദനംവീട്ടില്‍ പി.വി.ആദര്‍ശിന്റെ(39)പരാതിയിലാണ് പൊലിസ് കേസെടുത്തത്.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം