പ്ലസ് വൺ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച 18 വയസുകാരൻ റിമാൻഡിൽ




ശ്രീകണ്ഠപുരം: പ്ലസ് വൺ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍. കുടിയാന്മല പൊലീസ് സ്റ്റേഷന്‍ പരിധിയിലെ 16കാരിയെ പീഡിപ്പിച്ച സംഭവത്തില്‍ ഏരുവേശി വലിയ അരീക്കാമലയിലെ മണക്കാട്ട് ചിറയില്‍ ഷാരോണിനെയാണ് (18) കുടിയാന്മല ഇൻസ്പെക്ടർ ടി. ദാമോദരന്‍ അറസ്റ്റ് ചെയ്തത്. 
ഹോട്ടൽ ജീവനക്കാരനാണ് യുവാവ്. കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ സംഭവം. പ്രതിയെ തളിപറമ്പ് പോക്സോ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം