തളിപ്പറമ്പിൽഎം.ഡി.എം.എയുമായി 2 യുവാക്കൾ അറസ്റ്റില്‍
തളിപ്പറമ്പ്: എം.ഡി.എം.എ വിതരണക്കാരായ രണ്ട് യുവാക്കളെ തളിപ്പറമ്പില്‍ പോലീസ് അറസ്റ്റ് ചെയ്തു.
പരിയാരം പുളിയൂല്‍ സ്വദേശി പുതിക്കന്‍ വീട്ടില്‍ പി.സുനേഷ് (29), മാട്ടൂല്‍ നോര്‍ത്ത് കക്കാടംചാലിലെ എന്‍.നിസാര്‍ (40) എന്നിവരെയാണ് ഇന്നലെ പഴയങ്ങാടി പോലീസ് അറസ്റ്റ് ചെയ്തത്. സുനേഷ് തളിപ്പറമ്പ് ബസ് സ്റ്റാന്റിനടുത്ത് റെഡിമെയ്ഡ് കടയുടമയാണ്.
നിസാര്‍ പുതിയങ്ങാടി ബീച്ച് റോഡില്‍ അനാദി കട നടത്തിപ്പ് ജോലിയുമാണ്. 2021 ല്‍ മാട്ടൂലില്‍ വച്ച് 3.100 ഗ്രാം കഞ്ചാവ് പിടികൂടിയ കേസിലെ പ്രതിയാണ് നിസാറെന്ന് പോലീസ് പറഞ്ഞു.
ജൂണ്‍6 ന് മാട്ടൂല്‍ നോര്‍ത്തില്‍ വച്ച് 4.6 ഗ്രാം എം.ഡി.എം.എ പിടികൂടിയ കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന ഏഴോത്തെ സി.ടി.നൗഫല്‍, ഏഴോം മൂലയിലെ എ.സഹദ് മുഹമ്മദ് എന്നിവരെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്ത് മയക്കുമരുന്നിന്റെ ഉറവിടത്തെക്കുറിച്ച് അന്വേഷിച്ചപ്പോൾ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് ഇവരെ അറസ്റ്റ് ചെയ്തത്.
Comments
Post a Comment