സ്‌കൂട്ടറിൽ 25 കുപ്പി മാഹി മദ്യം കടത്തിയ യുവാവ് പിടിയിൽ




കൂത്തുപറമ്പ: സ്കൂട്ടറിൽ മാഹിമദ്യം കടത്തുകയായിരുന്ന യുവാവിനെ കൂത്തുപറമ്പ സർക്കിൾ എക്സൈസ് സംഘം പിടികൂടി. കല്ലിക്കണ്ടി യിലെ വി.സുനിൽകുമാറിനെ യാണ് പ്രിവൻ്റീവ് ഓഫീസർ അനീഷ് പുവൻ്റെ നേത്യത്വ ത്തിൽ അറസ്റ്റ് ചെയ്തത്. ഇയാളുടെ പക്കൽ നിന്ന് 25 കുപ്പി മാഹി മദ്യം പിടിച്ചെടു ത്തു. മദ്യം കടത്താനുപയോ ഗിച്ച കെ.എൽ 58 എ എഫ് 4843 സ്കൂട്ടിയും കസ്റ്റഡിയിലെടു ത്തു. ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായി കണ്ണൂർ എക്സൈസ് ഇന്റലിജൻസ് ബ്യൂറോക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് കുത്തുപ റമ്പ് സർക്കിൾ എക്സൈസു മായി സംയുക്തപരിശോധന നടത്തിയത്. കല്ലിക്കണ്ടി പ്രദേ ശത്ത് മദ്യവിൽപ്പന നടത്തുന്ന സുനിൽകുമാർ എക്സൈ സിൻ്റെ നിരീക്ഷണത്തിലായിരു ന്നു. നേരത്തെയും അബ്‌കാരി കേസിൽ പ്രതിയായിരുന്നു ഇയാൾ. കീഴ്‌മാടം, അണിയാരം ഭാഗങ്ങളിൽ നടത്തിയ പരിശോധനയിലാണ്
മദ്യം കടത്തുന്നതി നിടെ യുവാവിനെ പിടികൂടിയത്.
ഇന്റലിജൻസ് ബ്യൂറോ ഇൻസ്പെക്‌ടർ ഇ.ടി.ഷിജു, ഗ്രേഡ് അസി. ഇൻസ്പെക്‌ടർമാരായ യു.ഷാജി, കെ.ആനന്ദകൃഷ്ണൻ, ഗ്രേഡ് പ്രിവൻ്റീവ് ഓഫീസർമാരായ കെ.ബിജു, വി.എൻ.സതീഷ്, സിവിൽ ഓഫീസർമാരായ സി.ധനീഷ്, അൻവർഷ എന്നിവരട ങ്ങുന്ന സംഘമാണ് പ്രതിയെ പിടി കൂടിയത്.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം