ഹസനാത്ത് കാമ്പസിൽ ഹാശിം തങ്ങൾ അനുസ്‌മരണം ജൂലായ് 4 ന്




 കണ്ണൂർ:വൈജ്ഞാനിക- ജീവകാരുണ്യ മേഖലകളിൽ നിസ്‌തുല മുഖ്യശിൽപിയും സ്ഥാപക പ്രസിഡൻറും കോളേജ് പ്രിൻസിപ്പലും ജില്ലാ നാ ഇബ് ഖാസിയും പ്രമുഖ മതപണ്ഡിതനുമായിരുന്ന സയ്യിദ് ഹാശിം ബാ അലവി കുഞ്ഞി
 തങ്ങളുടെ പന്ത്രണ്ടാം വഫാത്ത് വാർഷികത്തോടനുബന്ധിച്ച്  
  അനുസ്‌മരണവും പ്രാർത്ഥനാ സംഗമവും ജൂലായ് നാലിന് ശനിയാഴ്‌ച രാവിലെ പത്തിന്ഹസനാത്ത് കാമ്പസിൽ നടക്കും.
അനാഥ-അഗതികളുടെ സംരക്ഷണമടക്കം നിരവധി സാമുഹിക ശാക്തീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ ഹാശിംതങ്ങൾ കണ്ണൂർ ജില്ലയിൽ "സമസ്‌ത"കെട്ടിപ്പടുക്കുന്നതിനും ജനകീയ വൽക്കരിക്കുന്നതിനും മുൻപന്തിയിൽ പ്രവർത്തിച്ചുപി.പി ഉമർ മുസ്ലിയാർ കൊയ്യോട്, സയ്യിദ് അസ്ലം തങ്ങൾ അൽമശ്ഹൂർ,സയ്യിദ് അലി ബാഅലവി തങ്ങൾ,അബ്ദുറഹ്മാൻ കല്ലായി, ശരീഫ്
ബാഖവി, അഡ്വ:അബ്ദുൽ കരീം ചേലരി, അഡ്വ: പി വി സൈനുദ്ദീൻ തുടങ്ങി
പ്രമുഖ നേതാക്കളും സാദാത്തീങ്ങളും പങ്കെടുക്കും. വാർത്താസമ്മേളനത്തിൽ പി.പി ഖാലിദ് ഹാജി കമ്പിൽ, സി പി മായിൻ മാസ്റ്റർ,സി എൻ അബ്ദുറഹ്മാൻ, ഡോ.താജുദ്ദീൻ വാഫി, ഹസനവി റഫീഖ് ഹുദവി, കബീർ കണ്ണാടിപ്പറമ്പ് എന്നിവർ പങ്കെടുത്തു.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം